ശിരോവസ്​ത്ര നിരോധനത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ പൊലീസ്​ അന്വേഷണം; തീവ്രവാദ ബന്ധം ആരോപിച്ച്​ സർക്കാർ

കര്‍ണാടകയിലെ ഉഡുപ്പിയിൽ സര്‍ക്കാര്‍ കോളേജുകളില്‍ ശിരോവസ്​ത്രം (ഹിജാബ്​) ധരിച്ചവരെ ക്ലാസിൽ പ്രവേശിപ്പിക്കാത്തതിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമെതിരെ പൊലീസ്​ അന്വേഷണം. പെൺകുട്ടികൾക്ക്​ ഏ​െതങ്കിലും സംഘടനകളുമായി ബന്ധ​മുണ്ടോ ഏതെങ്കിലും യോഗങ്ങളിൽ പ​െങ്കടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര നിർദേശം നൽകി.

ഹിജാബ് വിവാദത്തില്‍ കോളേജിന്റെ നടപടിയെ എതിര്‍ത്ത് സമരം ആരംഭിച്ച ആറ് വിദ്യാർഥിനികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമെതിരെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ഫോണ്‍രേഖകളും പൊലീസ് ശേഖരിക്കും.

ഹിജാബ് വിഷയത്തില്‍ സമരം ചെയ്യുന്നത് തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നാണ് കര്‍ണാടകയിലെ ബി​.ജെ.പി സര്‍ക്കാര്‍ ആരോപിക്കുന്നത്. സമരക്കാർക്ക്​ തീവ്രവാദ ബന്ധമുണ്ടെന്ന പ്രചരണവും ശക്​തമാണ്​.

അതേസമയം, ഹിജാബ് നിരോധനത്തിനെതിരെ കർണാടകയിൽ വിദ്യാർഥികളുടെ സമരം തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടക്കുന്നുണ്ട്​.

ഹിജാബ്​ ധരിച്ചവർക്ക്​ കോളേജുകളില്‍ പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്​.

ഹിജാബ്​ നിരോധന തീരുമാനം ഇതുവരെ കോടതി മരവിപ്പിച്ചിട്ടില്ലാത്തതിനാൽ നിലവിൽ ഹിജാബ്​ ധരിച്ചവർക്ക്​ കോളജിൽ പ്രവേശിക്കാനാകാത്ത സാഹചര്യമാണുള്ളത്​. ഹരജി ഇന്ന്​ കോടതി പരിഗണിക്കുന്നുണ്ട്​.

ഹിജാബ്​ നിരോധന തീരുമാനത്തിനെതിരെ കോടതി ഇടക്കാല സ്​റ്റേയെങ്കിലും നൽകിയില്ലെങ്കിൽ, കോടതി വിധി വരുന്നത്​ വരെ ഹിജാബ്​ ധരിക്കുന്ന വിദ്യാർഥിനികൾ കോളജിന്​ പുറത്ത്​ തന്നെ നിൽക്കേണ്ടി വരും.  

Tags:    
News Summary - probe against scarf protesters in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.