ബി.ജെ.പി പ്രകടനപത്രികയിൽ സൗജന്യങ്ങളുടെ 'ആപ്' സ്വാധീനം

ഗാന്ധിനഗർ: സൗജന്യങ്ങൾ നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാറും ബി.ജെ.പിയും ഒരുപോലെ ആവശ്യപ്പെടുന്നതിനിടെ ഗുജറാത്തിലെ ബി.ജെ.പി പ്രകടനപത്രികയിൽ നിരവധി സൗജന്യങ്ങൾ പ്രഖ്യാപിച്ചു.

ഒരിക്കലും ഭരണത്തിലേറില്ലെന്ന് ഉറപ്പുള്ള പാർട്ടികൾക്ക് ആളുകളെ എന്തും സ്വപ്നം കാണാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് പരിഹസിച്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, തങ്ങൾ പറയുന്നതെല്ലാം ചെയ്യുമെന്ന് അവകാശപ്പെട്ടാണ് ആപിന്റെ ചുവടുപിടിച്ച് നിരവധി സൗജന്യങ്ങളും വിദ്യാഭ്യാസ പദ്ധതികളും പ്രഖ്യാപിച്ചത്.

സൗജന്യമായി ഒരു ലിറ്റർ ഭക്ഷ്യഎണ്ണ വർഷത്തിൽ നാല് തവണ, സൗജന്യമായി മാസന്തോറും ഒരു കിലോ കടല, കെ.ജി മുതൽ പി.ജി വരെ എല്ലാ പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം, 9 മുതൽ 12 വരെ ക്ലാസുകളിലുള്ള മുഴുവൻ പെൺകുട്ടിൾക്കും സൗജന്യ സൈക്കിൾ, 75,000 ആദിവാസി കുട്ടികൾക്ക് സൗജന്യ റസിഡൻഷ്യൽ സ്കൂളുകൾ,

20,000 സർക്കാർ സ്കൂളുകൾ മികവിന്റെ സ്കൂളുകളാക്കാൻ 10,000 കോടി, പുതിയ സർക്കാർ കോളജുകൾക്കും നിലവിലുള്ളവ മെച്ചപ്പെടുത്താനും 1000 കോടി, ലോക, ദേശീയ തലങ്ങളിൽ ഉന്നത റാങ്കിങ് ഉള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നവർക്ക് 50,000 രൂപ വരെ ഗ്രാന്റ് എന്നിങ്ങനെ പോകുന്നു വാഗ്ദാനങ്ങൾ.

Tags:    
News Summary - App impact of freebies on BJP manifesto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.