ന്യൂയോർക്: രാജ്യാന്തരകോടതി വധശിക്ഷ സ്റ്റേ ചെയ്തതിനെതുടർന്ന് പാകിസ്താൻ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരൻ കുൽഭൂഷൺ ജാദവിന് പകരമായി പെഷാവർ സ്കൂൾ ആക്രമണം നടത്തിയ ഭീകരനെ കൈമാറാമെന്ന നിർേദശവുമായി ഒരുരാജ്യത്തിെൻറ ദേശീയ സുരക്ഷഉപദേഷ്ടാവ് സമീപിച്ചതായി പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വെളിപ്പെടുത്തി. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. എന്നാൽ, കൈമാറാമെന്ന് പറഞ്ഞ ഭീകരെൻറയോ ദേശീയ സുരക്ഷഉപദേഷ്ടാവിെൻറയോ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.
പെഷാവറിലെ സൈനികസ്കൂളിൽ ആക്രമണം നടത്തിയ ഭീകരർ അഫ്ഗാനിസ്താനിലെ ജയിലിലാണ് കഴിയുന്നെതന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനിലെ രാഷ്ട്രീയ അസ്ഥിരതയുടെ ബുദ്ധിമുട്ടുകൾ പാകിസ്താനും അനുഭവിക്കുന്നുണ്ട്. അഫ്ഗാനിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. പാകിസ്താനെ അപേക്ഷിച്ച് അഫ്ഗാനിസ്താനിൽ സമാധാനവും സ്ഥിരതയും നൽകാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും ആസിഫ് പറഞ്ഞു.
ഇന്ത്യൻ നാവികസേനയിൽ നിന്ന് വരമിച്ച കുൽഭൂഷൺ ജാദവ് വ്യാപാരാവശ്യത്തിന് 2016 മാർച്ച് മൂന്നിന് ഇറാനിലെത്തിയപ്പോഴാണ് അദ്ദേഹത്തെ പാകിസ്താൻ പിടികൂടി ജയിലിലടച്ചത്. കുൽഭൂഷൺ ജാദവ് രാജ്യത്തിനകത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നായിരുന്നു പാക്ആരോപണം. അതേസമയം, കച്ചവടക്കാരനായ കുൽഭൂഷണെ പാക്സൈന്യം തട്ടിക്കൊണ്ടുവന്ന് ചാരനെന്ന് മുദ്രകുത്തി ജയിലിലടക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം.ചാരവൃത്തി ആരോപിച്ച് ഏപ്രിൽ 10ന് പാക് സൈനികകോടതി വധശിക്ഷക്കു വിധിക്കുകയും ഇന്ത്യ അപ്പീൽ നൽകിയതിനെ തുടർന്ന് രാജ്യാന്തര കോടതി വധശിക്ഷ നിർത്തിവെക്കുകയും ചെയ്തിരിക്കുകയാണ്. 2014 ഡിസംബർ 16 നാണ് അഫ്ഗാനിൽ നിന്നുള്ള തീവ്രവാദികൾ പാകിസ്താനിലെ പെഷാവർ നഗരത്തിലെ ആർമി പബ്ലിക് സ്കൂൾ ആക്രമിച്ചത്. സംഭവത്തിൽ 132 വിദ്യാർഥികളടക്കം 145 പേർ കൊല്ലപ്പെട്ടിരുന്നു. ഇൗ ഭീകരാക്രമണത്തിലെ പ്രതിയെയാണ് കുൽഭൂഷണ് പകരമായി നൽകാമെന്ന് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.