കർഷക പ്രതിഷേധം: കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്

ന്യൂഡൽഹി: ശംഭു അതിർത്തിയിൽ പ്രതിഷേധവുമായി തുടരുന്ന കർഷകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ഹരിയാന പൊലീസ്. കർഷകർക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. കർഷക നേതാക്കൾക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്താനുള്ള നടപടികൾ ആരംഭിച്ചുവെന്ന് അംബാല പൊലീസ് എക്സിലൂടെ വ്യക്തമാക്കി. കർഷകർ ഡൽഹിയിലേക്ക് കടക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കടുത്ത നടപടികളുമായി പൊലീസ് രംഗത്തെത്തുന്നത്.

പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ കർഷകരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും ബാങ്ക് അക്കൗണ്ടുകൾ പിടിച്ചെടുക്കുമെന്നും ഹരിയാന പൊലീസ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കർഷകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ഇതിന് ആഹ്വാനം ചെയ്തവർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

അതേസമയം, ​കർഷകർ ഇന്ന് കറുത്ത വെള്ളിയായി ആചരിക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ഖാനുരി അതിർത്തിയിൽ കർഷകൻ മരിച്ചതിനെ തുടർന്നാണ് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.

ഖ​നൗ​രി അ​തി​ർ​ത്തി​യി​ൽ സ​മ​രം ചെ​യ്തി​രു​ന്ന പ​ഞ്ചാ​ബ് ഭ​ട്ടി​ണ്ഡ സ്വ​ദേ​ശി 24കാ​ര​ൻ ശു​ഭ് ക​ര​ൺ സി​ങ്ങാ​ണ് ബുധനാഴ്ച മരിച്ചതിനെ തുടർന്ന് കർഷകർ പ്രതിഷേധം താൽക്കാലികമായി നിർത്തിയിരുന്നു. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്ത് മു​റി​വേ​റ്റാ​ണ് ശു​ഭ്‌ ക​ര​ൺ മ​രി​ച്ച​തെ​ന്ന് ര​ജീ​ന്ദ്ര ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഹ​ർ​നം സി​ങ് രേ​ഖി പ​റ​ഞ്ഞു. മ​ര​ണ​കാ​ര​ണം വെ​ടി​യേ​റ്റ പ​രി​ക്കാ​യി​രി​ക്കാ​മെ​ന്നും എ​ന്നാ​ൽ കൃ​ത്യ​മാ​യ കാ​ര​ണം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

റ​ബ​ർ ബു​ള്ള​റ്റ് ശു​ഭ് ക​ര​ണി​​ന്റെ ത​ല​യി​ൽ പ​തി​ച്ചെ​ന്നാ​ണ് ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച വി​വ​ര​മെ​ന്ന് പ​ഞ്ചാ​ബ് പ​ട്യാ​ല റേ​ഞ്ച് ഡി.​ഐ.​ജി വ്യ​ക്ത​മാ​ക്കി. ഈ ആ​രോ​പ​ണം ഹ​രി​യാ​ന പൊ​ലീ​സ് നി​ഷേ​ധി​ച്ചു.

Tags:    
News Summary - Protestors to pay any loss to public property during farmers protest: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.