ഹൈദരാബാദ്: എംപ്ലോയീസ് േപ്രാവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇ.ടി.എഫ്) ഇൗ വർഷം 20,000 കോടി നിേക്ഷപിക്കുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു.
കഴിഞ്ഞദിവസം പുെണയിൽ ചേർന്ന സെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസ് (സി.ബി.ടി) യോഗം എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ നിേക്ഷപിക്കാവുന്ന തുകയുടെ പരിധി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കാൻ അംഗീകാരം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇ.ടി.എഫ് നിേക്ഷപം വർധിക്കുന്നത്. ഇ.പി.എഫ്.ഒക്ക് നേരേത്ത േകന്ദ്ര ധനമന്ത്രാലയം അഞ്ചു ശതമാനം മുതൽ 15 ശതമാനം വരെ തുക ഒാഹരികളിൽ നിേക്ഷപിക്കാൻ അനുമതി നൽകിയിരുന്നു.
2015 ആഗസ്റ്റിലാണ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ അഞ്ചുശതമാനം തുക നിേക്ഷപിക്കാൻ ഇ.പി.എഫ്.ഒ തീരുമാനിച്ചത്. 2015-2016 കാലയളവിൽ ഇ.ടി.എഫ് നിേക്ഷപം 6577 കോടിയും 2016-2017ൽ 14,982 കോടിയുമായിരുന്നു. ഇൗ നിേക്ഷപത്തിന് 13.72 ശതമാനം ലാഭമുണ്ടായിരുന്നു. 234.86 കോടിയാണ് ഡിവിഡൻറ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.