അവീക്​ സർക്കാർ 

അവീക്​ സർക്കാർ പി.ടി.​െഎ ചെയർമാൻ

ന്യഡൽഹി: ആനന്ദ ബസാർ ഗ്രൂപ്​ വൈസ്​ ചെയർമാനും മുതിർന്ന എഡിറ്ററുമായ അവീക്​ സർക്കാർ പ്രസ്​ ട്രസ്​റ്റ്​ ഒാഫ്​ ഇന്ത്യ (പി.ടി.​െഎ) ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു.

പഞ്ചാബ്​ കേസരി ഗ്രൂപ്​ ചീഫ്​ എഡിറ്റർ വിജയ്​ കുമാർ ചോപ്രക്ക്​ പകരമാണ്​ 75കാരനായ അവീക്​ സർക്കാർ ചെയർമാനാകുന്നത്​.

കൊൽക്കത്ത സർവകലാശാലയിൽ നിന്ന്​ ബിരുദം നേടിയ ശേഷം ബ്രിട്ടനിലേക്ക്​ പോയ അവീക്​ സർക്കാർ, സൺഡേ ടൈംസി​െൻറ വിഖ്യാത പത്രാധിപർ സർ ഹരോൾഡ്​ ഇവാൻസിന്​ കീഴിൽ പരിശീലനം നേടി.

സർക്കാറിനെയും ചോപ്രയെയും കൂടാതെ വിനീത്​ ജെയിൻ (ടൈംസ്​ ഒാഫ്​ ഇന്ത്യ), എൻ. രവി (ദ ഹിന്ദു), വിവേക്​ ഗോയ​െങ്ക (ദ എക്​സ്​പ്രസ്​ ഗ്രൂപ്​), മഹേന്ദ്ര മോഹൻ ഗുപ്​ത (ദൈനിക്​ ജാഗരൺ), കെ.എൻ. ശാന്ത്​കുമാർ (ഡെക്കാൻ ഹെറാൾഡ്​), റിയാദ്​ മാത്യു (മലയാള മനോരമ), എം.വി. ശ്രേയാംസ്​കുമാർ (മാതൃഭൂമി), ആർ. ലക്ഷ്​മിപതി (ദിനമലർ), ഹോർമുസ്​ജി എൻ. കാമ (ബോംബെ സമാചാർ), പ്രവീൺ സോമേശ്വർ (ഹിന്ദുസ്ഥാൻ ടൈംസ്​), ജസ്​റ്റിസ്​ ആർ.സി. ലഹോട്ടി, ദീപക്​ നയ്യാർ, ശ്യാം ശരൺ, ജെ.എഫ്​. പൊച്​ഖനവാല എന്നിവരാണ്​ ഡയറക്​ടർ ബോർഡിലുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.