ഡൽഹിയിലെ പാർക്കിൽ ചിതകൾക്കുള്ള പ്ലാറ്റ്​ഫോം നിർമിക്കുന്നു                          Photo Courtesy: outlookindia.com

കളിചിരികളിൽ മുങ്ങിയിരുന്ന ആ പാർക്കിലിപ്പോൾ മൃതശരീരങ്ങൾ വെന്തുരുകുന്ന മണമാണ്​...

ന്യൂഡൽഹി: രാജ്യതലസ്​ഥാനത്തെ തെക്കുകിഴ​ക്കൻ മേഖലയിലുള്ള ആ പാർക്കിൽ കുട്ടികളുടെയും മുതിർന്നവരുടെയു​മൊക്കെ കളിചിരികൾ നിറഞ്ഞുനിന്നിരുന്നു ഈയടുത്തുവരെ. എന്നാൽ, സന്തോഷത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ആ​േവശനിമിഷങ്ങളുടെ കഥകൾ പറയാനുള്ള ഈ പൊതുപാർക്കിന്​ ഇപ്പോൾ അങ്ങേയറ്റത്തെ ഹൃദയവേദനയുടെയും സങ്കടക്കാഴ്ചകളുടെയും മുഖമാണ്​. മഹാമാരിയിൽ നൂറുകണക്കിനുപേർ മരിച്ചുവീഴുന്ന ഡൽഹിയിൽ മൃതശരീരങ്ങൾ ദഹിപ്പിക്കാൻ ശ്​ശമാനങ്ങൾ തികയാതെ വന്നതോടെ ഈ പാർക്കിപ്പോൾ ശ്​മശാനമായി രൂപം മാറിയിരിക്കുന്നു. നിറചിരികളുടെ ആഹ്ലാദാരവങ്ങൾ പച്ചപിടിച്ചുനിന്ന മണ്ണിൽ ഇപ്പോൾ പെയ്​തിറങ്ങുന്നത്​ നിരവധിപേരുടെ കണ്ണീർ. ഹരിതാഭമായ പുഷ്​പവാടിയിൽ മനുഷ്യശരീരം അഗ്​നിയെടുക്കുന്ന കാഴ്ചകൾ..

ഡൽഹിയിലെ കോവിഡ്​ മഹാമാരിയുടെ തീവ്രതക്ക്​ തെളിവാകുകയാണ്​ ശ്​മശാനമായി മാറിയ ഇൗ പാർക്ക്​. സരായ്​ കാ​േല ഖാൻ ശ്​മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിലെ തിരക്കും താമസവുമാണ്​ സമീപത്തുള്ള പാർക്കിൽ മൃതദേഹം ദഹിപ്പിക്കുന്നതിന്​ സൗകര്യമൊരുക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്​. ഇതിനായി ചിതക്കുള്ള നിരവധി പ്ലാറ്റ്​ഫോമുകളാണ്​ പാർക്കിൽ സ്​ഥാപിച്ചത്​.



കഴിഞ്ഞ ദിവസം മുതൽ ഇവിടെ മൃതദേഹങ്ങൾ ദഹിപ്പിക്കാൻ തുടങ്ങി. സരായ്​ കാലെ ഖാൻ ശ്​മശാനത്തിൽ 20 ചിത പ്ലാറ്റ്​ഫോമുകളാണുള്ളത്​. എന്നാൽ, ഓരോ ദിവസവും മുപ്പതിലേറെ മൃതദേഹങ്ങളാണ്​ ഇവിടെ ദഹിപ്പിക്കാനായി എത്തുന്നതെന്ന്​ ഒരു ജീവനക്കാരൻ പറഞ്ഞു. ഉറ്റവരുടെ മൃതദേഹം ദഹിപ്പിക്കാൻ ബന്ധുക്കൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്​.

ഡൽഹിയിലെ മറ്റു ശ്​മശാനങ്ങളിലും ഇതുതന്നെയാണ്​ അവസ്​ഥ. സരായ്​ കാലെ ഖാൻ പാർക്കിൽ 20 ചിതകളാണ്​ ഒരുക്കിയിട്ടുള്ളത്​. അതേസമയം, പാർക്കിൽ ചിതകൾ ഒരുക്കുന്നതിനു പകരം ശ്​മശാനത്തിന്​ പുറത്തുള്ള ഒഴിഞ്ഞ സ്​ഥലത്ത്​ സ്​ഥാപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന്​ സെന്‍റർ ഫോർ ഹോളിസ്റ്റിക്​ ഡെവലപ്​മെന്‍റ്​ എന്ന സന്നദ്ധ സംഘനയു​ടെ എക്​സിക്യുട്ടിവ്​ ഡയറക്​ടർ സുനിൽ കുമാർ അലെദിയ 'ദി ഹിന്ദു' പത്രത്തോട്​ പറഞ്ഞു. മരങ്ങൾക്കിടയിൽ നിരവധി ചിതകൾ ഒരുക്കു​േമ്പാൾ പാർക്കിലെ പച്ചപ്പിന്​ അത്​ നാശം വരുത്തുമെന്നാണ്​ ഇദ്ദേഹത്തിന്‍റെ പക്ഷം.

Tags:    
News Summary - Public Park In Delhi Turns Into Cremation Ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.