പുതുച്ചേരിയിൽ കോൺഗ്രസ്​ സർക്കാർ വീണു

പുത​ുച്ചേരി: കോൺഗ്രസ്​ നേതൃത്വത്തിലുള്ള പുതുച്ചേരിയിലെ സർക്കാറിന്​ വിശ്വാസ വോ​ട്ടെടുപ്പിൽ തിരിച്ചടി. വി. നാരായണസ്വാമി സർക്കാറിന്​ ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞില്ല. 12 അംഗങ്ങളുടെ പിന്തുണ മാത്രമാണ്​ സർക്കാറിന്​ ലഭിച്ചത്​.

14 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിലേ ഭരണം നിലനിർത്താനാകൂ. കോൺഗ്രസ്​ സർക്കാറിന്​ ഭൂരിപക്ഷം നഷ്​ടപ്പെട്ടതായി ഗവർണർ അറിയിച്ചു. പിന്നീട്​ ഗവർണറെ കണ്ട്​ നാരായണസ്വാമി രാജിക്കത്ത്​ കൈമാറി. 

സർക്കാർ താഴെവീണതോടെ തെരഞ്ഞെടുപ്പ്​ വരെ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തും. എം.എൽ.എമാരുടെ കൂട്ടരാജിയാണ്​ നാരായണ സ്വാമി സർക്കാറിന്​ തിരിച്ചടിയായത്​. ഞായറാഴ്ച ഒരു കോൺഗ്രസ്​ എം.എൽ.എയും ഡി.എം.കെ എം.എൽ.എയും രാജിവെച്ചിരുന്നു. കോൺഗ്രസ്​ എം.എൽ.എയും മുഖ്യമന്ത്രിയുടെ പാർലമെന്‍ററി സെക്രട്ടറിയുമായ കെ. ലക്ഷ്​മിനാരായണനും ഡി.​എം.കെയിലെ വെങ്കടേശനുമാണ്​ രാജി സമർപ്പിച്ചത്​.

വി​ശ്വാസവോ​ട്ടെടുപ്പിന്​ മുമ്പായി വി. നാരായണസ്വാമിയും ഭരണപക്ഷ എം.എൽ.എമാരും സഭയിൽനിന്ന്​ ഇറങ്ങി​േപ്പായി. തെരഞ്ഞെടുപ്പിന്​ രണ്ടുമാസം മാത്രം ബാക്കി നിൽക്കു​േമ്പാഴാണ്​ സർക്കാർ താഴെവീണത്​.

അതേസമയം കേന്ദ്ര സർക്കാറിനെതിരെയും മുൻ ലെഫ്​. ഗവർണർ കിരൺബേദിക്കുമെതിരെയും വി. നാരായണസ്വാമി വിമർശിച്ചു. കിരൺബേദിയെ ഉപയോഗിച്ച്​ കേന്ദ്രം രാഷ്​ട്രീയം കളിച്ചുവെന്നും പുതുച്ചേരിയുടെ ഫണ്ട്​ തടഞ്ഞുവെച്ച്​ ഗൂഡാലോചന നടത്തിയെന്നും കുറ്റപ്പെടുത്തി. എം.എൽ.എമാർ പാർട്ടിയോട്​ വിശ്വാസ്യത പുലർത്തണം. രാജിവെച്ച എം.എൽ.എമാർക്ക്​ ജനങ്ങളുടെ മുഖത്ത്​ നോക്കാൻ കഴിയില്ല. അവരെ ജനം അവസരവാദികളെന്ന്​ വിളിക്കുമെന്നും വി. നാരായണസ്വാമി നിയമസഭയിൽ പറഞ്ഞു.

നേരത്തേ മൂന്ന്​ എം.എൽ.എമാർ രാജിവെച്ച്​ ബി.ജെ.പിയിൽ ചേർന്നിരുന്നു. ആറ്​ എം.എൽ.എമാർ രാജിവെച്ചതോടെ 28അംഗ പുതുച്ചേരി നിയമസഭയിൽ കോൺ​ഗ്രസ്​ സഖ്യത്തിന്‍റെ പിന്തുണ 12 ആയി ചുരുങ്ങി. അതേസമയം ബി.ജെ.പി അടങ്ങുന്ന പ്രതിപക്ഷത്തിന്​ അംഗബലം 14 ആയി. 

Tags:    
News Summary - Puducherry Chief Minister To Quit As Congress Government Loses Majority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.