പുതുച്ചേരിയിൽ ലോക്​ഡൗൺ നീട്ടി

പുതുച്ചേരി: പുതുച്ചേരിയിൽ ലോക്​ഡൗൺ 14 വരെ നീട്ടി. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​ നൽകിയാണ്​ ഒരാഴ്​ച കൂടി ലോക്​ഡൗൺ നീട്ടിയത്​.

പ്രദേശത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതിന്​ പിന്നാലെയാണ്​ നി​യന്ത്രണങ്ങളിൽ കൂടുതൽ ഇളവ്​ നൽകിയത്​.അതെ സമയം കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ രാവിലെ ഒമ്പത്​ മുതൽ വൈകുന്നേരം അഞ്ചു വരെ മദ്യ ഷോപ്പുകൾക്ക്​ തുറക്കാൻ അനുമതി നൽകി.

കഴിഞ്ഞ ദിവസം കോവിഡ്​ ​ബാധിതരുടെ എണ്ണത്തിൽ 1000 ൽ താഴെയായി കുറഞ്ഞിരുന്നു. ഞായറാഴ്​ച 640 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. കോവിഡ്​ ബാധിച്ചവരിൽ 90.9 ശതമാനം പേരും രോഗമുക്​തരായതായി ആരോഗ്യവകുപ്പ്​ അവകാശപ്പെട്ടു. 6.9 ശതമാനമാണ്​ ​കോവിഡ്​ പോസിറ്റീവിറ്റി നിരക്ക്​.

Tags:    
News Summary - Puducherry extends lockdown till June 14

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.