ഗവർണർ കിരൺ ബേദിക്കെതിരായ പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക്

പുതുച്ചേരി: ഗവർണർ കിരൺ ബേദിക്കെതിരെ മുഖ്യമന്ത്രി വി. നാരായണസ്വാമി നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന് നു. ഗവർണറുടെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് സമരം നടക്കുന്നത്. സമരത്തിന് പിന്തുണ തുടരുമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ മുഖ്യമന്ത്രി നാരായണസ്വാമിയെ അറിയിച്ചു.

കിരൺ ബേദി തന്‍റെ അധികാരം ഉപയോഗിച്ച് സർക്കാറിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടുന്നുവെന്നാണ് നാരായണസ്വാമിയുടെ ആരോപണം. ജനങ്ങളുടെ മേൽ നിയമം അടിച്ചേൽപ്പിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. അതിനാൽ കേന്ദ്രസർക്കാർ ഗവർണറെ തിരിച്ചു വിളിക്കണമെന്നും നാരായണസ്വാമി ആവശ്യപ്പെട്ടു.

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിന് മുന്നിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടക്കുന്നത്. ഇന്നലെ രാത്രിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ് ഭവന് മുമ്പിലാണ് കിടന്നുറങ്ങിയത്.

Tags:    
News Summary - Puducherry issues V Narayanasamy Kiran Bedi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.