ജമ്മു: പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ജമ്മുവിൽ ഏർപ്പെടുത്തിയ കർഫ്യുവിൽ ഇളവു വരുത്തി. ജമ്മു നഗരത് തിൽ മൂന്നു മണിക്കൂർ കർഫ്യു ഇളവു വരുത്തിയതായി ഡെപ്യൂട്ടി കമീഷൻ രാകേഷ് കുമാർ അറിയിച്ചു.
രാവിലെ എട്ടു മണിമുത ൽ 11 മണിവരെയാണ് കർഫ്യു പിൻവലിക്കുക. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമേ കർഫ്യു പൂർണമായി പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കൂയെന്നും ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. ജമ്മുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നും അടഞ്ഞുകിടക്കുകയാണ്.
കഴിഞ്ഞ ദിവസം ജമ്മുവിലെ മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യു രണ്ട് മണിക്കൂർ പിൻവലിച്ചിരുന്നു. പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ വൻ പ്രക്ഷോഭങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.