ന്യൂഡൽഹി: പുൽവാമ ഭീക്രരാക്രമണത്തിന്‍റെ സൂത്രധാരൻ ജയ്ശെ മുഹമ്മദ് തലവൻ മൗലാന മസ്ഉൗദ് അസ് ഹറിനെതിരെ കൂടുതൽ തെളിവുകളുമായി ഇന്ത്യ. ഭീകരാക്രമണത്തിന് പാകിസ്താനിലെ സൈനികാശുപത്രിയിൽ നിന്ന് അസ്ഹർ ന ടത്തിയ ആസൂത്രണത്തിന്‍റെ തെളിവുകളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തന്‍റെ ബന്ധുക്കളുടെ കൊലപാതകങ്ങൾക്ക് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം 10 ദിവസം മുമ്പ് മസ്ഉൗദ് അസ്ഹർ ജമ്മു കശ്മീരിലെ ജയ്ശെ മുഹമ്മദ് ക്യാമ്പിൽ എത്തിച്ചിരുന്നു. കൂടാതെ ആക്രമണത്തിന് പിന്നിലെ പാകിസ്താന്‍റെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ രാജ്യന്താര ഏജൻസിക്ക് മുന്നിലെത്തിക്കും.
അതേസമയം, അതിർത്തിയിലെ ഭീകര ക്യാമ്പുകൾ പാകിസ്താൻ ഒഴിപ്പിച്ചു തുടങ്ങിയതായും റിപ്പോർട്ടുണ്ട്. പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ മിന്നലാക്രമണം നടത്തുമെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണിത്.
ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) സംഭവത്തിനു പിന്നിലെ പ്രധാന ഗൂഢാലോചനക്കാരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. സ്ഫോടനത്തിന് ഉപയോഗിച്ച വസ്തു സംബന്ധിച്ച അന്വേഷണത്തിനിടെയാണ് ഇത് വ്യക്തമായത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീർ പൊലീസ് ഏഴുപേരെ പുൽവാമയിൽനിന്ന് പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.