മുംബൈ: 21കാരിയായ യുവതിയെ ടൂറിസ്റ്റ് ബസിൽ ബലാത്സംഗം ചെയ്ത ഡ്രൈവർ അറസ്റ്റിൽ. നവനാഥ് ശിവാജി ഭോങ് (38) എന്നയാളെ പൂനെ സിറ്റി പൊലീസാണ് പിടികൂടിയത്. പൂനെയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ യുവതിയാണ് ക്രൂരകൃത്യത്തിന് ഇരയായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യുവതിയും ഭർത്താവും ജോലി അന്വേഷിച്ച് ദിവസങ്ങൾക്ക് മുമ്പാണ് പൂനെയിൽ എത്തിയത്. ഉപജീവനത്തിനായി ചെറിയ ജോലികൾ ചെയ്യുകയായിരുന്നു ഇവർ. ഹോട്ടലിൽ ജോലി ചെയ്തിരുന്ന ദമ്പതികൾ, രാത്രി താമസിക്കാൻ സ്ഥലം അന്വേഷിച്ചാണ് ജൂൺ 11 ശനിയാഴ്ച ബസ് ഡിപ്പോക്ക് സമീപം എത്തിയത്.
ഇവിടെവെച്ചാണ് ശിവാജി ഭോങ് ദമ്പതികളെ കണ്ടുമുട്ടിയത്. തന്റെ ബസിൽ തങ്ങിക്കൊള്ളാൻ ഭോങ് ഇരുവരോടും പറഞ്ഞു. തുടർന്ന്, ദമ്പതികൾ ബസിൽ അഭയം തേടി. ഞായറാഴ്ച പുലർച്ചെ 3.30ഓടെ യുവതിയുടെ ഭർത്താവ് മൂത്രമൊഴിക്കാൻ വാഹനത്തിൽ നിന്ന് ഇറങ്ങിയതോടെ ഭോങ് ബസ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട്പോയി. പിന്നീട്, യുവതിയെ രണ്ട് തവണ ബലാത്സംഗം ചെയ്ത് വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. സംഭവത്തെക്കുറിച്ച് യുവതി ഭർത്താവിനോട് പറയുകയും ദമ്പതികൾ സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.