ന്യൂഡൽഹി: രാജ്യത്ത് തോട്ടിപ്പണി നിരോധന നിയമം കൂടുതൽ കർശനമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഒന്നാം എൻ.ഡി.എ സർക്കാറിെൻറ കാലത്ത് കൊണ്ടുവന്ന 2013ലെ തോട്ടിപ്പണി നിരോധന, പുനരധിവാസ നിയമത്തിൽ ഭേദഗതി വരുത്തി, ശിക്ഷ കൂടുതൽ കഠിനമാക്കാനാണ് തീരുമാനം.
തിങ്കളാഴ്ച തുടങ്ങുന്ന പാർലമെൻറിെൻറ മൺസൂൺകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. വ്യക്തികളോ ഏതെങ്കിലും ഏജൻസികളോ ഇത്തരം പ്രവൃത്തിയിൽ ഏർപ്പെട്ടാൽ അഞ്ചുലക്ഷം രൂപ പിഴയോ അഞ്ചുവർഷം വരെ തടവോ രണ്ടുംകൂടിയോ ശിക്ഷയാണ് ബിൽ നിഷ്കർഷിക്കുന്നത്.
വിഷലിപ്തമായ ആൾനൂഴികൾ, കക്കൂസ് ടാങ്കുകൾ, ഓവുചാലുകൾ എന്നിവ വൃത്തിയാക്കുന്നതിന് പൂർണ യന്ത്രവത്കരണ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിർദേശങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കക്കൂസ് മാലിന്യം, ചളിവെള്ളം എന്നിവ വൃത്തിയാക്കുന്നതിനും കൊണ്ടുപോകുന്നതിനും യന്ത്രവത്കൃത സംവിധാനങ്ങൾ ഒരുക്കുന്നതിന് മുനിസിപ്പാലിറ്റികൾ സജ്ജമാകണം. ഇത്തരം തൊഴിലിടങ്ങളിൽ അപകടം സംഭവിക്കുന്ന തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരവും ബിൽ ഉറപ്പുനൽകുന്നു. ഇതുൾപ്പെടെ 23 ബില്ലുകളാണ് തിങ്കളാഴ്ച പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.