പഞ്ചാബിൽ കുഴൽകിണറിൽ വീണ ആറു വയസ്സുകാരൻ മരിച്ചു; പുറത്തെടുത്തത് ഒമ്പത് മണിക്കൂറിനുശേഷം

ഹോശിയാർപുർ (പഞ്ചാബ്): തെരുവുനായയെ കണ്ട് ഭയന്നോടുന്നതിനിടെ 100 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണ ആറു വയസ്സുകാരൻ മരിച്ചു. പഞ്ചബിലെ ബൈറാംപുർ ഖൈല ബുലന്ദ ഗ്രാമത്തിലാണ് സംഭവം.

ഒമ്പതു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ മരിച്ചു. വയലിൽ കളിക്കുന്നതിനിടയിലാണ് റിതിക് റോഷൻ എന്ന ബാലനെ തെരുവു നായ്ക്കൾ ആക്രമിക്കാൻ വന്നത്. ഭയന്നോടിയ കുട്ടി ചണച്ചാക്ക് കൊണ്ട് മൂടിയിട്ട കുഴൽക്കിണറ്റിലേക്ക് വീഴുകയായിരുന്നു.

കുടിയേറ്റ തൊഴിലാളികളുടെ മകനാണ് റിതിക്. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - Punjab boy, 6, dies after being rescued from borewell in 9-hour op

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.