അമൃത്സർ: പഞ്ചാബിലെ അട്ടാരി അതിർത്തിയിൽ കടന്നുകയറാൻ ശ്രമിച്ച രണ്ടു പേരെ അതിർത്തി രക്ഷാസേന (ബി.എസ്.എഫ്) തുരുത്തി. പ്രദേശത്ത് നിന്ന് ആയുധങ്ങൾ കണ്ടെടുത്തു. മേഖലയിൽ തിരച്ചിൽ ഊർജിതമാക്കിയതായി ബി.എസ്.എഫ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച രാജ്യാന്തര അതിർത്തിയിലെ രൺബീർ സിങ് പുര മേഖലയിൽ സേന നടത്തിയ ഡ്രോൺ നിരീക്ഷണത്തിൽ കടന്നുകയറ്റം ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് സേന ശക്തമായ വെടിവെപ്പ് നടത്തിയിരുന്നു.
കടന്നുകയറ്റ സാധ്യത നിലനിൽക്കുന്നതിനാൽ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.