ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന പഞ്ചാബിലെ കർഷകർ കേന്ദ്രസർക്കാറുമായി ചർച്ച നടത്തി. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിെൻറ നേതൃത്വത്തിലുള്ള സംഘവുമായാണ് ചർച്ച. കഴിഞ്ഞ സെപ്റ്റംബറിൽ മോദി സർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും ഉടൻ പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇതിന് പുറമേ ചില ആവശ്യങ്ങളും കർഷകർ മുന്നോട്ട് വെച്ചിട്ടുണ്ട്.
വൈക്കോൽ കത്തിക്കുന്നവർക്ക് കനത്ത ശിക്ഷ നൽകുന്നതിനായി പാസാക്കിയ നിയമം പിൻവലിക്കണമെന്നാണ് കർഷകരുടെ ഒരു ആവശ്യം. ഇതിെൻറ പേരിൽ അറസ്റ്റ് ചെയ്ത കർഷകരെ ഉടൻ വിട്ടയക്കണമെന്നുംഅവർ ആവശ്യപ്പെട്ടു. വൈദ്യുതി ബില്ലിൽ ഭേദഗതി വരുത്താനുള്ള തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ഇതുമൂലം കർഷകർക്ക് നിലവിൽ സൗജന്യമായി ലഭിക്കുന്ന വൈദ്യുതിക്ക് ചാർജ് നൽകേണ്ടി വരും.
വൈക്കോൽ കത്തിക്കുന്നതിന് കനത്ത പിഴശിക്ഷയാണ് പുതിയ നിയമപ്രകാരം ഏർപ്പെടുത്തിയത്. വൈക്കോൽ കത്തിച്ചാൽ അഞ്ച് വർഷം വരെ തടവും ഒരു കോടി വരെ പിഴയും ശിക്ഷയായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.