നിസ്സാര രാഷ്​ട്രീയം കളിച്ച് പഞ്ചാബിനെ അപമാനിക്കുന്നു -കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: 'സു​ര​ക്ഷാ വീ​ഴ്ച' എ​ന്ന വി​ഷ​യ​ത്തി​ൽ നി​സ്സാ​ര രാ​ഷ്ട്രീ​യം ക​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യും ബി.​ജെ.​പി​യും പ​ഞ്ചാ​ബി​നെ​യും പ​ഞ്ചാ​ബി സം​സ്കാ​ര​ത്തെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യു​മാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്. വി​ഷ​യം വി​വാ​ദ​മാ​ക്കാ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും ഭ​ര​ണ​ക​ക്ഷി​യും ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​ക​ട​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഡ​ൽ​ഹി, നോ​യി​ഡ, ല​ഖ്‌​നോ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം കു​ടു​ങ്ങി​യ നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നി​ട്ടും പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സി​ങ്​ ച​ന്നി​ക്കെ​തി​രെ ഉ​പ​യോ​ഗി​ച്ച വാ​ക്കു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി അ​വി​ട​ത്തെ മു​ഖ്യ​മ​ന്ത്രി​മാ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​ല്ല. സ്വ​ന്തം ജീ​വ​ൻ​കൊ​ണ്ട്​ പ​ഞ്ചാ​ബി പാ​ര​മ്പ​ര്യം അ​വ​ർ സം​ര​ക്ഷി​ക്കും, ഓ​രോ പ​ഞ്ചാ​ബി​ക്കും ആ ​ധൈ​ര്യ​മു​ണ്ടെ​ന്നും ഖേ​ര പ​റ​ഞ്ഞു.

ഭീഷണി നാടകം സർക്കാറിനെ താഴെയിറക്കാൻ- പഞ്ചാബ്​ മുഖ്യമന്ത്രി

ത​ണ്ട (ഹോ​ഷി​യാ​ർ​പു​ർ): സം​സ്ഥാ​ന​ത്ത്​ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​റി​നെ താ​ഴെ​യി​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 'ജീ​വ​ന് ഭീ​ഷ​ണി നാ​ട​ക​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ച​ര​ൺ​ജി​ത് സി​ങ്​ ച​ന്നി ആ​രോ​പി​ച്ചു.

ന്യൂ ​ഗ്രെ​യി​ൻ മാ​ർ​ക്ക​റ്റി​ൽ 18 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ട ശേ​ഷം ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ദി​യു​ടെ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടാ​യ​തു​കൊ​ണ്ട​ല്ല, ആ​ളു​ക​ൾ കു​റ​വാ​യ​തി​നാ​ലാ​ണ്​ ഫി​റോ​സ്​​പു​രി​ൽ ന​ട​ന്ന ബി.​ജെ.​പി റാ​ലി റ​ദ്ദാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.പ്ര​തി​ഷേ​ധ​ക്കാ​ർ ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണെ​ങ്കി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജീ​വ​ന് എ​ങ്ങ​നെ ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.

Tags:    
News Summary - Punjab insulted by playing petty politics: Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.