റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക പ്രതിഷേധത്തിനിടെ ചെങ്കോട്ടയിൽ കൊടി ഉയർത്തിയ യുവാവിനെ അഭിനന്ദിച്ച് കുടുംബം. പഞ്ചാബിലെ താരാ സിങ് ഗ്രാമത്തിലെ ജുഗ്രാജ് സിങ് എന്ന യുവാവാണ് നിഷാൻ സാഹിബ് എന്ന പതാക ചെങ്കോട്ടയിൽ നാട്ടിയത്. ജുഗ്രാജിന്റെ അച്ഛനും മുത്തച്ഛനും സംഭവത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും 'ധൈര്യം കാണിച്ചതിന്' യുവാവിനെ അഭിനന്ദിക്കുകയും ചെയ്തു.
യുവാക്കൾ ഉയർത്തിയ 'നിഷാൻ സാഹിബ്' എന്ന പതാക സിഖ് മതവുമായി ബന്ധപ്പെട്ട പതാകയാണ്. എല്ലാ ഗുരുദ്വാരകളിലും ഇത് കാണാവുന്നതാണ്. മഞ്ഞ നിറമുള്ള പതാകയ്‌ക്ക് നടുവിൽ 'ഖണ്ട' എന്നറിയപ്പെടുന്ന നീല ചിഹ്നമുണ്ട്. ഖണ്ടയിൽ ഇരട്ടത്തലയുള്ള വാളും ചക്രവും ഉൾപ്പെടുന്നു.
കർഷക സമരത്തിനിടെയുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 22 കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു. സംഘർഷത്തിനിടെ മരിച്ച കർഷകനെതിരെയും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ 153 പൊലീസുകാർക്ക് പരിക്കേറ്റുവെന്നും പൊലീസ് അറിയിച്ചു. കർഷകർ 100 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ഡൽഹി െപാലീസ് അവകാശപ്പെടുന്നുണ്ട്.
അതേസമയം, കർഷക സമരത്തെ തുടർന്ന് ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാൽകില, ജുമ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊൈബൽ ഇന്‍റർനെറ്റ് സേവനവും തടസപ്പെടും. സിംഘു, തിക്രി, ഗാസിപൂർ, മുകാബ്ര ചൗക് എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ് സേവനമാണ് തടസപ്പെടുക. സംഘർഷത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ് സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു. ഇത് തുടരാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.