പഞ്ചാബി ചിത്രം ഷൂട്ടറി​െൻറ പ്രദർശനം വിലക്കി മുഖ്യമന്ത്രി അമരീന്ദർ സിങ്​

ഛണ്ഡിഗഢ്​: പഞ്ചാബി ചിത്രം ഷൂട്ടറി​​െൻറ പ്രദർശനം തടഞ്ഞ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​. ആക്രമണം, കുറ്റകൃത്യങ്ങ ൾ എന്നിവയെ പ്രോൽസാഹിപ്പിക്കുന്ന ചിത്രമായതിനാലാണ്​ പ്രദർശനം തടഞ്ഞതെന്ന്​ പൊലീസ്​ അറിയിച്ചു. പഞ്ചാബിലെ ഗുണ ്ടാനേതാവ്​ സുഖ ഖൽവാ​​െൻറ ജീവിതത്തെ ആസ്​പദമാക്കിയാണ്​ ചിത്രം ഒരുക്കിയിരിക്കുന്നത്​.

ഡി.ജി.പി ദിനകർ ഗുപ്​തയോട്​ ചിത്രത്തി​​െൻറ നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാനും പഞ്ചാബ്​ മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്​. അകാലിദൾ ഭരണകാലത്തെ കുറ്റകൃത്യങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഒരു സിനിമയും അനുവദിക്കാനാവില്ലെന്നാണ്​ സർക്കാർ നിലപാടെന്ന്​ അമരീന്ദർ സിങ്ങി​​െൻറ വക്​താവ്​ പറഞ്ഞു.

കഴിഞ്ഞ സർക്കാറി​​െൻറ കാലത്തുണ്ടായിരുന്ന ക്രമസമാധാന പ്രശ്​നങ്ങൾ വളരെക്കാലമെടുത്താണ്​ പരിഹരിച്ചത്​. ക്രമസമാധാനില തകർക്കുന്ന ​യാതൊന്നും ഇനി അനുവദിക്കാനാവില്ലെന്നും അമരീന്ദറി​​െൻറ വക്​താവ്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - Punjabi film ‘Shooter’ banned-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.