ചെന്നൈ: പുതുച്ചേരിയിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. സാധാരണ നിലയിൽ മുഖ്യമന്ത്രി ൈകകാര്യം ചെയ്യാറുള്ള ആഭ്യന്തരം ഇത്തവണ ബി.ജെ.പിയിലെ എ. നമശിവായത്തിന് നൽകി. വൈദ്യുതി, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകളും ഇദ്ദേഹത്തിനാണ്. മുഖ്യമന്ത്രി എൻ. രംഗസാമി റവന്യൂ, ആരോഗ്യം, തുറമുഖം തുടങ്ങിയ വകുപ്പുകൾ ൈകകാര്യം ചെയ്യും.
മറ്റു മന്ത്രിമാരുടെ വകുപ്പുകൾ-എൻ.ആർ കോൺഗ്രസിലെ കെ. ലക്ഷ്മിനാരായണൻ (പൊതുമരാമത്ത്, ടൂറിസം, നിയമം), സി. ജയകുമാർ (കൃഷി, മൃഗസംരക്ഷണം), ചന്ദ്ര പ്രിയങ്ക (ഗതാഗതം, ഹൗസിങ്), ബി.ജെ.പിയിലെ എ.കെ. സായി ജെ. ശരവണകുമാർ (സിവിൽ സപ്ലൈസ്). നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ആർ കോൺഗ്രസ്-ബി.ജെ.പി ഉൾപ്പെട്ട എൻ.ഡി.എ സഖ്യം 16 സീറ്റുകളോടെയാണ് അധികാരത്തിലേറിയത്. പിന്നീട് മൂന്ന് ബി.ജെ.പി നേതാക്കളെ കേന്ദ്ര സർക്കാർ നോമിനേറ്റഡ് എം.എൽ.എമാരായും നിയമിച്ചു. മേയ് ഏഴിന് എൻ. രംഗസാമി മുഖ്യമന്ത്രിയായി അധികാരമേറ്റു. മന്ത്രിമാരായ അഞ്ചുപേർ ജൂൺ 27ന് സത്യപ്രതിജ്ഞ ചെയ്തെങ്കിലും വകുപ്പുകൾ പ്രഖ്യാപിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.