ഡൽഹി ഹൈകോടതിയുടെ കാരണം കാണിക്കൽ നോട്ടീസിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി: ഉദ്യോ​ഗസ്ഥരെ ജയിലിടച്ചത് കൊണ്ടോ പീഡിപ്പിച്ചത് കൊണ്ടോ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനാകില്ലെന്ന് സുപ്രീംകോടതി. ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ രംഗത്തുവന്നത്. തുടർന്ന് ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. 

ഡൽഹിയിൽ അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ വിശദീകരണം നൽകണമെന്ന് ഡൽഹി ഹൈകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.

ഈ വിഷയത്തെ കോടതീയലക്ഷ്യമായിട്ടല്ല കണക്കാക്കേണ്ടത്. ഉദ്യോ​ഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയാലൊന്നും ഓക്സിജൻ ലഭ്യതക്ക് പരിഹാരമുണ്ടാകില്ലെന്നും ചന്ദ്രചൂഡ് നിരീക്ഷിച്ചു.

700 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ഡൽഹിക്ക് നൽകണമെന്ന് സുപ്രീംകോടതി ഏപ്രിൽ 30ന് ഉത്തരവിട്ടിരുന്നു. ഇതിൽ തുടർനടപടികളൊന്നും കേന്ദ്രം സ്വീകരിച്ചില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒട്ടകപ്പക്ഷിയെ പോലെ മണലിൽ തല പൂഴ്ത്താൻ നിങ്ങൾക്ക് കഴിയും. എന്നാൽ, ഞങ്ങൾക്ക് അതിന് കഴിയില്ലെന്നും കോടതി പറഞ്ഞു.

നിങ്ങൾ ദന്തഗോപുരത്തിലാണോ ജീവിക്കുന്നതെന്ന് ജസ്റ്റിസുമാരായ വിപിന്‍ വിപിന്‍ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ഹൈകോടതി ബെഞ്ച് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Tags:    
News Summary - Supreme court, Oxygen shortage, Delhi, Highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.