മോദി ജി, മോദി ജി എന്ന് എപ്പോഴും ചൊല്ലിക്കൊണ്ടിരിക്കാനാവില്ലെന്ന് പി.വി അബ്ദുൽ വഹാബ്

​ന്യൂഡൽഹി: അംഗങ്ങളുടെ വികാരം സഭക്കുള്ളിൽ പോലും പറയാൻ കഴിയാതെ പ്രതിപക്ഷവും എല്ലായ്പോഴും ഭരണപക്ഷത്തെ പോലെ മോദി ജി, മോദി ജി, മോദി ജി എന്ന് ചൊല്ലിക്കൊണ്ടിരിക്കണോ എന്ന് മുസ്‍ലിം ലീഗ് നേതാവ് പി.വി അബ്ദുൽ വഹാബ് രാജ്യസയിൽ ചോദിച്ചു. ഇത് സാധ്യമല്ലെന്നും ബി.ജെ.പി എം.പിമാരോടും രാജ്യസഭാ ചെയർമാനോടുമായി വഹാബ് പറഞ്ഞു.

ബിഹാറിൽ നിന്നുള്ള ആർ.ജെ.ഡി എം.പി മോദി സർക്കാറിന്റെ പോരായ്മകൾ വിദേശ സന്ദർശനത്തിനിടെ ആളുകൾ ചൂണ്ടിക്കാട്ടിയത് ഉദ്ധരിച്ചപ്പോൾ കേന്ദ്ര ശാസ്ത്ര സാ​ങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങും രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറും ചോദ്യം ചെയ്തത് ചൂണ്ടിക്കാട്ടിയാണ് വഹാബ് ഇങ്ങനെ പറഞ്ഞത്.

അംഗങ്ങൾ അവരുടെ കാഴ്ചപ്പാട് സഭയിൽ തുറന്ന് പറയുമെന്ന് അബ്ദുൽ വഹാബ് പറഞ്ഞു. അത് പറയാൻ തങ്ങൾക്ക് ലഭിക്കുന്ന ഒരേ ഒരു സ്ഥലം ഇതാണ്. പാർലമെന്റിന് പുറത്തുപോയി പറഞ്ഞാൽ തങ്ങളെ അറസ്റ്റ് ചെയ്യുമെന്നും പാർലമെന്റ് മാത്രമാണ് തങ്ങൾക്ക് ഹൃദയം തുറക്കാനുള്ള ഇടമെന്നും അബ്ദുൽ വഹാബ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - PV Abdul Wahab said that Modi ji, Modi ji cannot be chanted all the time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.