ന്യൂഡൽഹി: ജമ്മു-കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിനുപിന്നാലെ റേഡിയോ സ്റ്റേഷനുകളുെട പേരും മാറ്റി. റേഡിയോ കശ്മീർ, ഓൾ ഇന്ത്യ റേഡിയോ എന്നാണ് ഇനി അറിയപ്പെടുക. ഓൾ ഇന്ത്യ റേഡിയോ ജമ്മു, ഓൾ ഇന്ത്യ റേഡിയോ ശ്രീനഗർ, ഓൾ ഇന്ത്യ റേഡിയോ ലേ എന്നിങ്ങനെയാണ് പ്രാദേശിക റേഡിയോ സ്റ്റേഷനുകളുടെ പേരു മാറ്റിയത്.
1950 മുതൽ ഓൾ ഇന്ത്യ റേഡിയോയുടെ ശ്രീനഗർ, ജമ്മു സ്റ്റേഷനുകൾ റേഡിയോ കശ്മീർ എന്നായിരുന്നു അറിയപ്പെട്ടത്. ഓൾ ഇന്ത്യ റേഡിയോ സ്റ്റേഷനെ എന്തുകൊണ്ടാണ് േറഡിയോ കശ്മീർ എന്നു വിളിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി വാജ്പേയി 1966ൽ ചോദിച്ചിരുന്നുവെന്ന് മാധ്യമപ്രവർത്തകൻ രാഹുൽ പണ്ഡിത ട്വിറ്ററിൽ കുറിച്ചു.
1947 ഡിസംബർ ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യമായി ജമ്മുവിൽ റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചതെന്ന് റേഡിയോ കശ്മീരിലെ മുൻ ജീവനക്കാരനും ഗ്രന്ഥകർത്താവുമായ രാജേഷ് ഭട്ട് പറഞ്ഞു. പാക് അധീന കശ്മീരിലെ റേഡിയോ സ്റ്റേഷനുകളിൽനിന്നുള്ള ഇന്ത്യ വിരുദ്ധ പ്രചാരണം നേരിടുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് അഞ്ചിന് സംസ്ഥാനത്തിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം കേന്ദ്ര സർക്കാർ വാർത്താവിനിമയ സംവിധാനത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പുറംലോകത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാൻ കശ്മീരിലുള്ളവർ റേഡിയോയെ ആണ് ആശ്രയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.