ന്യൂഡൽഹി: റഫാൽ ഇടപാട് സംബന്ധിച്ച സി.എ.ജി റിപ്പോർട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്ന് സൂ ചന. വെള്ളിയാഴ്ച തന്നെ റിപ്പോർട്ട് പൂർത്തിയായതായാണ് വിവരം. ബുധനാഴ്ച റിപ്പോർട്ട് പാർലമെൻറിൽ വെക് കും.
റിപ്പോർട്ടിെൻറ ഒരു പകർപ്പ് കേന്ദ്ര സർക്കാരിന് കൈമാറിയതിന് ശേഷമായിരിക്കും പാർലമെൻറിെൻറ ഇരുസഭകളിലും വെക്കുക. ഇതിനായി രാഷ്ട്രപതി ഭവൻ റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും.
ഇടപാടിൽ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമാണുള്ളത്. റഫാല്‍ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തര ഇടപെടൽ നടത്തിയ വിവരം കേന്ദ്രസര്‍ക്കാർ സുപ്രീംകോടതിയിൽ മറച്ചുവെച്ചു എന്ന സൂചനയും പുറത്തായി. ഫ്രഞ്ച് കമ്പനിയുമായി പ്രധാനമന്ത്രിയുടെ ഒാഫീസ് സമാന്തര ചര്‍ച്ച നടത്തിയതിെൻറ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.