ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ ഇടപെടേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതിത ന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് സംഭവത്തിൽ സി.ബി.ഐ അന്വേഷണമോ പ്രാഥമികാന്വേഷണ റിപ്പ ോർട്ട് (എഫ്.ഐ.ആർ) തയാറാക്കലോ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറ ിയിച്ചു.
ഇടപാടിൽ കേന്ദ്രത്തിന് ക്ലീൻചിറ്റ് നൽകിയ ഡിസംബർ 14ലെ കോടതിവിധിയിൽ പുനഃപരിശോധന വേണമെന്ന ഹരജികൾ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
ഫ്രഞ്ച് സ്ഥാപനമായ ‘ദസോ’യിൽനിന്ന് 36 യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ ക്രമക്കേട് ആരോപിക്കുന്നവർക്ക് ഇത് തെളിയിക്കാനായിട്ടില്ലെന്ന് സി.എ.ജി റിപ്പോർട്ട് പറയുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർക്കും മറ്റു പരാതിക്കാർക്കും കോടതിയുടെ കണ്ടെത്തലിൽ പുനഃപരിശോധന ആവശ്യമാണെന്ന കാര്യം വ്യക്തമാക്കാനായിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.
ഡിസംബറിലെ ഉത്തരവിൽ പുനഃപരിശോധന വേണമെന്ന ഹരജികളിൽ വിധിപറയുന്നത് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മേയ് 10ന് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.