ന്യൂഡൽഹി: റഫാൽ പോർവിമാനവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ട ‘ദ ഹിന്ദു’ പത്രത് തെ വേട്ടയാടാനുള്ള കേന്ദ്ര നീക്കത്തിനെരെ പ്രതിഷേധവുമായി മാധ്യമ സംഘടനകൾ. രേഖകൾ പു റത്തുവിട്ട പത്രത്തിനെതിരെ പ്രോസിക്യൂഷൻ നടപടിയുണ്ടാവുമെന്ന അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ പ്രസ്താവന സ്വത്രന്ത്ര മാധ്യമപ്രവർത്തനത്തിന് എതിരാണെന്ന് എഡിറ്റേഴ്സ് ഗിൽഡ് കുറ്റപ്പെടുത്തി. രേഖകൾ പുറത്തുവിട്ട പത്രം സ്രോതസ്സ് വെളിപ്പെടുത്തുന്നതിനായി ഒൗദ്യോഗിക രഹസ്യം നിയമം പ്രയോഗിക്കാനുള്ള കേന്ദ്ര നീക്കം അപലപനീയമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് വ്യക്തമാക്കി.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിൽ കടന്നുകയറാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രസ്ക്ലബ് ഒാഫ് ഇന്ത്യ, ഇന്ത്യൻ വിമൻ പ്രസ്ക്ലബ്, പ്രസ് അസോസിയേഷൻ എന്നീ സംഘടനകളും രംഗത്തുവന്നു. പൊതുപ്രാധാന്യമുള്ള വിഷയങ്ങളിൽ പൊതുജന താൽപര്യം മുൻനിർത്തി അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ വിവരങ്ങൾ നൽകുന്നത് പത്രേലാകത്തിെൻറ ചുമതലയാണെന്ന് കഴിഞ്ഞദിവസം രേഖകൾ പുറത്തുകൊണ്ടുവന്ന ‘ദ ഹിന്ദു’വിലെ എൻ. റാം വ്യക്തമാക്കിയിരുന്നു. അഭിപ്രായ സ്വാതന്ത്രത്തിന് ഭരണഘടനയുടെ 19(1)(എ) പ്രകാരമുള്ള പൂർണ സംരക്ഷണം ലഭിക്കുന്നതാണ് താനും ‘ദ ഹിന്ദു’വും ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഫാൽ ഇടപാടിൽ വഴിത്തിരിവായി നിരവധി രേഖകളും വാർത്തകളുമാണ് എൻ. റാം പുറത്തുകൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.