മുസഫർനഗർ: റാഗിങ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് 52 മെഡിക്കൽ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ സഹാരൺപുരിലുള്ള ശൈഖുൽ ഹിന്ദ് മൗലാന മഹ്മൂദ് ഹസൻ മെഡിക്കൽ കോളജ് വിദ്യാർഥികൾക്കെതിരെയാണ് നടപടി.
ക്ലാസിൽ പ്രവേശിക്കുന്നതിൽനിന്ന് ഒരു മാസവും ഹോസ്റ്റലിൽ പ്രവേശിക്കുന്നതിൽനിന്ന് ആറുമാസത്തേക്കുമാണ് ഇവരെ വിലക്കിയതെന്ന് പ്രിൻസിപ്പൽ അരവിന്ദ് ത്രിവേദി അറിയിച്ചു. റാഗിങ്ങിെൻറ പേരിൽ ജൂനിയർ വിദ്യാർഥികളെ ആക്രമിക്കുകയും മുടിമുറിക്കുകയും ചെയ്തതാണ് ശിക്ഷാനടപടിക്ക് കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.