ന്യൂഡൽഹി: അവിശ്വാസപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായെയും കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ‘‘പ്രധാനമന്ത്രിയും ബി.െജ.പി പ്രസിഡൻറും വേറിട്ട രീതിയുള്ള രാഷ്ട്രീയക്കാരാണ്. തോറ്റാലും ജയിച്ചാലും കോൺഗ്രസുകാർക്ക് പ്രശ്നമല്ല. പക്ഷേ, ഇവർക്ക് അധികാരം നഷ്ടപ്പെടുന്നത് താങ്ങാനാവില്ല. അധികാരം നഷ്ടപ്പെടുമെന്ന പേടിയുണ്ട്.
ഇൗ ഭയമാണ് രോഷമായി മാറുന്നത്’’ -രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി സത്യസന്ധനല്ല. അതുകൊണ്ട് തെൻറ കണ്ണിലേക്ക് നോക്കാൻപോലും അദ്ദേഹത്തിന് കഴിയുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര േമാദി വ്യാജ വാഗ്ദാനങ്ങളുടെ മിന്നലാക്രമണമാണ് നടത്തുന്നത്. കാർഷിക വിളകൾക്ക് ഇൗയിടെ താങ്ങുവില പ്രഖ്യാപിച്ചതും വ്യാജ മിന്നലാക്രമണമാണ്. ആളുകളെ തല്ലിക്കൊല്ലുന്നു. സ്ത്രീകളോട് അതിക്രമം കാട്ടുന്നു. അതേക്കുറിച്ചൊക്കെ പക്ഷേ, പ്രധാനമന്ത്രി മൗനംപാലിക്കുകയാണ്.
പ്രധാനമന്ത്രി രാജ്യത്തിെൻറ കാവൽഭടനല്ല, അഴിമതിക്കാരായ വ്യവസായികളുടെ വിശ്വസ്തനാണ്. അവർക്കുവേണ്ടിയാണ്, പാവപ്പെട്ടവർക്കുവേണ്ടിയല്ല അദ്ദേഹം പണിയെടുക്കുന്നത്. കോർപറേറ്റുകളുടെ ശതകോടികൾ എഴുതിത്തള്ളുന്നു. വിയർപ്പൊഴുക്കുന്ന കർഷകനോട് കനിവില്ല. മിനിമം താങ്ങുവില വഴി കേന്ദ്രത്തിനുള്ള ചെലവിെൻറ നാലിരട്ടിയാണ് കർണാടക സർക്കാർ മാത്രം കാർഷിക കടം എഴുതിത്തള്ളാൻ നീക്കിവെച്ചത്.
റാഫേൽ പോർവിമാന ഇടപാടിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ മോദിക്കുവേണ്ടി രാജ്യത്തോട് കള്ളം പറഞ്ഞു. റാഫേൽ പോർവിമാന ഇടപാടിലെ ക്രമക്കേടുകൾക്ക് പ്രധാനമന്ത്രി ഉത്തരം പറയണം.
ഭരണഘടന പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി പറയുന്നു. അത് ഭരണഘടനാശിൽപി അംബേദ്കർക്കും ഇന്ത്യക്കും നേരെയുള്ള ആക്രമണമാണ്.
തെരഞ്ഞെടുപ്പു കാലത്തു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ മോദിസർക്കാർ പരാജയം. നാലു കോടി പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്തിട്ട് നാലു ലക്ഷം യുവാക്കൾക്കു മാത്രമാണ് കിട്ടിയത് -രാഹുൽ പറഞ്ഞു.
Live Update
- രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ മുഴുവൻ നിഷേധിച്ച് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ
- ഞാന്‍ ബി ജെ പി യോടും ആര് എസ്സ് എസ്സിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ഇന്ത്യയുടെ വില, കോണ്‍ഗ്രസ്സിന്‍റെ മൂല്യം, അര്‍ത്ഥം തുടങ്ങിയവ മനസ്സിലാക്കി തന്നതെന്ന് രാഹുൽ പറഞ്ഞു
- പ്രസംഗത്തിന് ശേഷം ഇരിപ്പിടത്തിനടുത്തെത്തി മോദിയെ ആലിംഗനം ചെയ്ത് രാഹുൽ
- ലോക്സഭയിൽ നാടകീയ സംഭവങ്ങൾ
- ദളിതർക്കും ആദിവാസികൾക്കുമെതിരെ രാജ്യത്ത് അക്രമം വർധിക്കുകയാണ്. ഇക്കാര്യത്തിൽ മോദിയുടെ അഭിപ്രായം പറയണമെന്ന് രാഹുൽ ഗാന്ധി
- സ്ത്രീകൾക്ക് ഇന്ത്യയിൽ സുരക്ഷയില്ലെന്ന് ലോകം പറയുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഇതിനെതിരെ ഒരുവാക്ക് പോലും പറയാൻ മോദി തയാറായിട്ടില്ല-രാഹുൽ
- ബഹളത്തെ തുടർന്ന് ലോക്സഭ നിർത്തിവെച്ചു
- മോദിക്ക് ചൈനയോടാണ് താൽപര്യം
- റാഫേൽ അഴിമതി 45000 കോടിയുടെതെന്ന് രാഹുൽ
- അമിത്ഷായുടെ മകൻ അനധികൃതമായി വരുമാനം 16,000 ഇരട്ടി വർധിപ്പിച്ചപ്പോൾ, ഇന്ത്യയുടെ കാവൽക്കാരനാണെന്ന് പറയുന്ന മോദി മൗനം പാലിച്ചുവെന്ന് രാഹുൽ
- വൻകിട ബിസിനസുകാരെയാണ് മോദി സർക്കാർ സഹായിക്കുന്നത്. സാധാരണക്കാരുടെ കാര്യത്തിൽ സർക്കാർ പരാജയമാണ്.
- നോട്ടുനിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായങ്ങളെ തകർത്തു -രാഹുൽ
- വാഗ്ദാനങ്ങൾ നൽകി യുവാക്കളെ മോദി വഞ്ചിച്ചുവെന്ന് രാഹുൽ
- അവിശ്വസപ്രമേയത്തിലെ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു
- മൻമോഹൻ സിങ് പറഞ്ഞത് ന്യൂനപക്ഷങ്ങൾക്കാണ് രാജ്യത്തെ വിഭവങ്ങളിലുള്ള അവകാശമെന്നാണ്. മോദി ഇത് തിരുത്തി പാവങ്ങൾക്കാണ് രാജ്യത്തെ വിഭവങ്ങളിലുള്ള അവകാശമെന്ന് വ്യക്തമാക്കി-രാകേഷ് സിങ്
- പാവങ്ങൾ വേണ്ടിയാണ് മോദി സർക്കാറിെൻറ പ്രവർത്തനം. എല്ലാവർക്കും വൈദ്യുതി എത്തിക്കാൻ സർക്കാറിന് സാധിച്ചു-രാകേഷ് സിങ്
- ചരിത്രത്തിലാദ്യമായാണ് മികച്ച രീതിയിൽ പ്രവർതിക്കുന്ന സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ട് വരുന്നതെന്ന് ബി.ജെ.പി എം.പി രാകേഷ് സിങ്
- സഭയിൽ ബി.ജെ.പി എം.പി രാകേഷ് സിങ് സംസാരിക്കുന്നു
- ആന്ധ്രയിൽ ബി.ജെ.പി തുടച്ച് നീക്കപ്പെടുമെന്ന് ജയദേവ് ഗല്ല
- തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് അമ്മയെ കൊന്നു കുഞ്ഞിനെ രക്ഷിച്ചുവെന്ന് മോദി പറഞ്ഞു. താനുണ്ടായിരുന്നെങ്കിൽ കുഞ്ഞിനെ കൂടി രക്ഷിക്കുമായിരുന്നുവെന്ന് മോദി പറഞ്ഞു. നാല് വർഷം കഴിഞ്ഞിട്ടും അമ്മയെ രക്ഷിക്കാനുള്ള നീക്കങ്ങളൊന്നും മോദി നടത്തിയിട്ടില്ല-ജയ്ദേവ് ഗല്ല
- ബി.ജെ.പിയുമായി ടി.ഡി.പി നടത്തുന്നത് ധർമ്മയുദ്ധമാണ്-ജയദേവ് ഗല്ല
- ഭൂരിപക്ഷവും ധാർമികതയും തമ്മിലുള്ള പോരാട്ടമാണ് ഇന്ന് പാർലമെൻറിൽ നടക്കുന്നതെന്ന് ടി.ഡി.പി എം.പി ജയദേവ് ഗല്ല
- ആന്ധ്രപ്രദേശ് വിഷയത്തിൽ ഉൗന്നി ജയദേവ് ഗല്ലയുടെ പ്രസംഗം
- പാർലമെൻറിൽ ടി.ഡി.പി-ടി.ആർ.എസ് തർക്കം
- Full ViewFull ViewFull ViewFull View
- ടി.ഡി.പിയുടെ ജയദേവ് ഗല്ല ചർച്ചക്ക് തുടക്കം കുറിച്ചു
- ടി.ഡി.പി എം.പി ശ്രീനിവാസാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്
- നരേന്ദ്രമോദി സർക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
- ടി.ഡി.പിയാണ് സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്
- ആറ് മണിക്കാണ് വിശ്വാസപ്രമേയത്തിലുള്ള വോെട്ടടുപ്പ് നടക്കുക
- വിശ്വാസ വോെട്ടടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന ബിജു ജനതാദൾ സഭ ബഹിഷ്കരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.