ന്യൂഡൽഹി: ഗാൽവനിലെ ചൈനയുടെ ആക്രമണം സംബന്ധിച്ച് പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മേഖലയിലെ ചൈനീസ് ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിൻെറ പ്രതികരണം.
ഇപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ചൈനയുടെ ആക്രമണം ആസൂത്രിതമായിരുന്നു. ആദ്യം ഉറക്കത്തിലായിരുന്ന സർക്കാർ പിന്നീട് സംഭവം നിഷേധിക്കുകയായിരുന്നു. രക്തസാക്ഷികളായ ഇന്ത്യൻ ജവാൻമാരാണ് ഇതിന് വിലകൊടുക്കേണ്ടി വന്നത്.
ആക്രമണം ആസൂത്രിതമാണെന്ന് പ്രതിരോധ സഹമന്ത്രി പറയുന്ന വാർത്തയുടെ ലിങ്കും രാഹുൽ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ആക്രമണത്തെ സംബന്ധിച്ച് രൂക്ഷവിമർശനവുമായി വ്യാഴാഴ്ചയും രാഹുൽ രംഗത്തെത്തിയിരുന്നു. നിരായുധരായ ഇന്ത്യൻ സൈന്യത്തെ ചൈന ആക്രമിച്ചത് കുറ്റകരമാണ്. ആരാണ് അതിർത്തിയിലേക്ക് ആയുധമില്ലാതെ സൈന്യത്തെ അയച്ചതെന്നും രാഹുൽ ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.