ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് മൂന്നിന് അവസാനിച്ചതോടെയാണ് രാഹുൽ പാർട്ടി അധ്യക്ഷനായത്. ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 16ന് ഉച്ചക്ക് 11 മണിക്ക് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനും വരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
എതിർ സ്ഥാനാർഥികൾ ഇല്ലാത്തതിനാൽ വോെട്ടടുപ്പ് ആവശ്യമായി വന്നില്ല. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാണ് പത്രിക പിൻവലിക്കൽ ദിവസം വരെ കാത്തിരുന്നത്. ഈ മാസം നടക്കുന്ന എ.െഎ.സി.സി സമ്മേളനത്തിലായിരിക്കും രാഹുൽ ഗാന്ധി ഒൗപചാരികമായി സ്ഥാനമേൽക്കുക. കഴിഞ്ഞ നാലാം തീയതിയാണ് വരണാധികാരി മുമ്പാകെ രാഹുൽ നാമനിർദേശപത്രിക സമർപ്പിച്ചത്. രാഹുലിന് വേണ്ടി മുതിർന്ന നേതാക്കളുടെ വകയായും വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 90 സെറ്റ് പത്രികകൾ സമർപ്പിച്ചിരുന്നു. എന്നാൽ, ഒറ്റ എതിർസ്ഥാനാർഥി പോലും മത്സരിക്കാൻ ഉണ്ടായിരുന്നില്ല.
ഉത്തർപ്രദേശിലെ അമേത്തിയിൽ നിന്നുള്ള ലോക്സഭാംഗമായ 47കാരനായ രാഹുൽ, 133 വർഷത്തെ കോൺഗ്രസ് ചരിത്രത്തിൽ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള 17ാമത്തെ പാർട്ടി പ്രസിഡന്റാണ്. നിലവിൽ പാർട്ടി ഉപാധ്യക്ഷനാണ്. 19 വർഷത്തിന് ശേഷമാണ് എ.ഐ.സി.സി അധ്യക്ഷ പദവിയിലേക്ക് പുതിയ ആൾ എത്തുന്നത്. 1998ൽ ഇതുവരെ സോണിയ ഗാന്ധിയായിരുന്നു പാർട്ടി അധ്യക്ഷ. സ്വാതന്ത്ര്യാനന്തര രാഷ്ട്രീയ ചിത്രത്തിൽ രാഹുലിന്റെ മാതാവ് സോണിയ, പിതാവ് രാജീവ് ഗാന്ധി, മുത്തശ്ശി ഇന്ദിര ഗാന്ധി, മുത്തശ്ശിയുടെ പിതാവ് ജവഹർ ലാൽ നെഹ്റു, ജവഹർ ലാൽ നെഹ്റു പിതാവ് മോത്തിലാൽ നെഹ്റു എന്നിവർ നയിച്ച പാർട്ടിയാണ് കോൺഗ്രസ്.
All India Congress Committee's Central Election Authority officially announces Rahul Gandhi as the President of the Indian National Congress. #CongressPresidentRahulGandhi pic.twitter.com/XvPFHWAND1
— Congress (@INCIndia) December 11, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.