എക്സിറ്റ് പോള്‍ തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലം തള്ളി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അഞ്ചു സംസ്ഥാനങ്ങളിലും പാര്‍ട്ടി വിജയിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യം മികച്ച വിജയം കൊയ്യും. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പലപ്പോഴും തെറ്റാറുണ്ട്. 2015ലെ ബിഹാര്‍ തെരഞ്ഞെടുപ്പിന്‍െറ കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാലയും പറഞ്ഞു.

Tags:    
News Summary - rahul gandhi congress reget exit poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.