'മോദിജീ അധികാരം കൊണ്ട് എതിര്‍സ്വരങ്ങള്‍ ഇല്ലാതാക്കാം, പക്ഷെ സത്യത്തെ തടവിലാക്കാനാവില്ല' ജിഗ്നേഷിന്‍റെ അറസ്റ്റിനെിരെ രാഹുല്‍

ന്യൂഡല്‍ഹി: ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായി ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ വിമർശനവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്ത് വിമര്‍ശിച്ചാണ് രാഹുലിന്റെ പ്രതികരണം.

'മോദിജി, ഭരണകൂടത്തെ ഉപയോഗിച്ച് നിങ്ങള്‍ക്ക് വിയോജിപ്പുകളെ തകര്‍ക്കാന്‍ ശ്രമിക്കാം. എന്നാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സത്യത്തെ തടവിലാക്കാനാവില്ല.' എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്. ജിഗ്നേഷ് മേവാനിയുടെ അറസ്റ്റിന്‍റെ വാർത്തയും ഫോട്ടോയും ഉൾപ്പടെ ട്വിറ്ററിൽ രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്.

ഗുജറാത്തിലെ പാലന്‍പുരില്‍ നിന്നും ഇന്നലെ രാത്രി 11.30 ഓടെയാണ് അസം പൊലീസ് ജിഗ്നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തത്. അസമിലെ കൊക്രജാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേ എന്നയാളുടെ പരാതിയിലാണ് നടപടി. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റ് ചെയ്ത ട്വീറ്റിന്റെ പേരിലാണ് ജിഗ്നേഷ് മേവാനിക്കെതിരെ പൊലീസ് നടപടിയെന്നാണ് വാർത്ത. 

Rahul against Jignesh's arrest


Tags:    
News Summary - Rahul Gandhi criticises Modi Jignesh Mevani's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.