നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന തെരെഞ്ഞടുപ്പ് ഫലം പുറത്തുവന്നതോടെ വിജയികളെ അഭിനന്ദിച്ച് രാഹുൽഗാന്ധി. വിവിധ ട്വീറ്റുകളിലാണ് അദ്ദേഹം എം.കെ.സ്റ്റാലിനേയും മമതാ ബാനർജിയേയും അഭിനന്ദിച്ചത്. മറ്റൊരു ട്വീറ്റിൽ ജനവിധി അംഗീകരിക്കുന്നെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം കുറിച്ചു.
'വിജയത്തിൽ അഭിനന്ദനങ്ങൾ എം.കെ.സ്റ്റാലിൻ. തമിഴ്‌നാട്ടിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തു. നിങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ മാറ്റത്തിെൻറ ദിശയിലേക്ക് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കും'-തമിഴ്നാട്ടിൽ വിജയിച്ച ഡി.എം.കെ മുന്നണി നേതാവ് എം.കെ.സ്റ്റാലിനെ അഭിനന്ദിച്ചുകൊണ്ട് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
'ജനവിധി ഞങ്ങൾ താഴ്മയോടെ അംഗീകരിക്കുന്നു. ഞങ്ങളുടെ പ്രവർത്തകരോടും പിന്തുണച്ച ദശലക്ഷക്കണക്കിന് ആളുകളോടും ആത്മാർഥമായ നന്ദി. ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും ആദർശങ്ങൾക്കും വേണ്ടി തുടർന്നും പോരാടും.ജയ് ഹിന്ദ്'-മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ബംഗാളിൽ ഒരു സീറ്റിലും കോൺഗ്രസിന് വിജയിക്കാനായിരുന്നില്ല. 'ബി.ജെ.പിയെ പരാജയപ്പെടുത്തിയ മമതയേയും പശ്ചിമ ബംഗാളിലെ ജനങ്ങളേയും അഭിനന്ദിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്'-ബംഗാൾ വിജയത്തിൽ മമതയെ അഭിനന്ദിച്ചുകൊണ്ട് രാഹുൽ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.