ബല്ലിയ: മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളിൽ സംസ്കാരവും നല്ല മൂല്യങ്ങളും വളർത്തിയാൽ മാത്രമേ ബലാത്സംഗങ്ങൾ തടയാൻ കഴിയുകയുള്ളൂയെന്ന വിവാദ പ്രസ്താവനക്ക് പിറകെ, ഹാഥറസിലെ പെൺകുട്ടിയുെട കുടുംബത്തെ സന്ദർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പി എം.എൽ.എ. ഉത്തർപ്രദേശ് ബല്ലിയയിലെ ബെയ്‌രിയ എം.എൽ.എ സുരേന്ദ്ര സിങ്ങാണ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വിദേശീയരുടെ മാനസികാവസ്ഥയാണെന്നും അദ്ദേഹത്തിന് ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് സുരേന്ദ്ര സിങ്ങിെൻറ പുതിയ വാദം.
ദ്വന്ദ വ്യക്തിത്വവും വിദേശ മാനസികാവസ്ഥയുമുള്ള വ്യക്തിയാണ് രാഹുൽ. ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് അദ്ദേഹത്തിന് ഒരറിവുമില്ല. ദേശീയവാദികളിൽ നിന്ന് ട്യൂഷൻ എടുക്കുകയാണെങ്കിൽ ദേശീയതയുടെ നിർവചനം അദ്ദേഹത്തിന് മനസ്സിലാകും. രാജ്യത്തെ സംസ്കാരത്തിൻെറ പ്രാധാന്യം അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല- സുരേന്ദ്ര സിങ് പി.ടി.ഐ വാർത്താ ഏജൻസജിയോട് പറഞ്ഞു.
ഹാഥറസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രയിൽ രാഹുലിെൻറയും പ്രിയങ്കയുടെയും ദ്വന്ദവ്യക്തിത്വം വ്യക്തമായതാണ്. യാത്രക്കിടെ അവർ ചിരിക്കുമ്പോൾ, അവർ വീടുകളിലെത്തുേമ്പാൾ കണ്ണുനീർ ഒഴുക്കുന്നു- സുരേന്ദ്ര സിങ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ടാണ് രാഹുലും പ്രിയങ്കയും ഹാഥറസിലെത്തി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചത്.
ഹാഥറസ് സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം അലയടിക്കുേമ്പാൾ പെൺകുട്ടികളെ സംസ്കാരവും മൂല്യങ്ങളും പഠിപ്പിക്കാത്തതാണ് ബലാത്സംഗത്തിനും മറ്റും കാരണമെന്നും നല്ല മൂല്യങ്ങൾ പകർന്നു നൽകിയാൽ മാത്രമേ ഇത്തരം സംഭവങ്ങൾ അവസാനിക്കുകയുള്ളൂ എന്നുമുള്ള സുരേന്ദ്ര സിങ്ങിെൻറ പ്രസ്താവന വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.