വഡോദര: കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും വിമർശന ശരങ്ങൾ എയ്ത കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഇന്നലെ ആർ.എസ്.എസിന് നേരെയും തിരിഞ്ഞു. ആർ.എസ്.എസ് സ്ത്രീകളെ രണ്ടാംതരക്കാരായി കാണുന്നു എന്ന് ആരോപിച്ച രാഹുൽ എന്തുകൊണ്ടാണ് സംഘടനയിൽ സ്ത്രീകൾക്ക് അംഗത്വം നൽകാത്തതെന്ന് ചോദിച്ചു.
കോണ്‍ഗ്രസിെൻറ നവസര്‍ജന്‍ യാത്രയുടെ രണ്ടാംഘട്ടത്തിൽ വഡോദരയിൽ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. സ്ത്രീകൾ വായതുറക്കുേമ്പാൾതന്നെ അത് അടക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീ വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ മുന്നിൽനിൽക്കുന്ന രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഗുജറാത്ത് ഉൾപ്പെടുന്നില്ലെന്നും ഇത് പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങൾ പൊള്ളത്തരമാണെന്നതിെൻറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ മോദി മുഖ്യമന്ത്രിയായിരിക്കെ പെൺകുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം നിർത്തലാക്കിയ കാര്യം ഒരു വിദ്യാർഥിനി ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് രാഹുൽ ഇങ്ങനെ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.