ന്യൂഡൽഹി: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മകനുമെതിരെ പാനമ പേപ്പർ ആരോപണമുന്നയിച്ചതിൽ വ്യക്തത വരുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പിയിൽ മുഴുവൻ അഴിമതിയായതിനാൽ ആശയക്കുഴപ്പമുണ്ടായതാണ്. ചൗഹാന് പാനമ പേപ്പറിൽ പങ്കില്ല. എന്നാൽ വ്യാപം, ഇ-ടെണ്ടർ അഴിമതി കേസുകളിൽ പങ്കുണ്ടെന്ന് രാഹുൽ വ്യക്തമാക്കി.
രാഹുലിന്‍റെ പരാമർശത്തിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്യുമെന്ന് ചൗഹാൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി രാഹുൽ രംഗത്തെത്തിയത്.
തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ചൗഹാനെതിരെ രാഹുൽ ആഞ്ഞടിച്ചത്. ചൗഹാൻ സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. പാനമ പേപ്പർ, സിംഹസ്ഥ കുംഭമേള നടത്തുന്നതിലെ സാമ്പത്തിക ക്രമക്കേട്, വ്യാപം അഴിമതി കേസ് എന്നിവയിൽ ചൗഹാന് പങ്കുണ്ട്. 50 പേരാണ് വ്യാപം കേസിന് പിന്നാലെ കൊല്ലപ്പെട്ടത്. എപ്പോഴും ധർമത്തെ കുറിച്ചാണ് സർക്കാർ പറയുന്നത്. എന്നാൽ സർക്കാറിന്‍റേത് അഴിമതിയുടെ ധർമമാണെന്നും രാഹുൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.