റായ്പൂർ: ഛത്തീസ്ഗഢിലെ കർഷകരുമായി സംവദിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി. ഛത്തീസ്ഗഡിലെ കതിയ ഗ്രാമത്തിൽ നെൽകർഷകരുമായും കർഷകത്തൊഴിലാളികളുമായും നടത്തിയ ആശയവിനിമയത്തിന്റെ വിഡിയോയാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്.
ഛത്തീസ്ഗഢിലെ കർഷകരുടെ കടം എഴുതിത്തള്ളുമെന്നും ഏക്കറിന് 20 ക്വിന്റൽ നെല്ല് സംഭരിക്കുമെന്നും സംസ്ഥാനത്ത് തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 7,000 രൂപയിൽ നിന്ന് 10,000 രൂപയായി ശമ്പള വർധനവ് നൽകുമെന്നും രാഹുൽ ഗാന്ധി ഉറപ്പുനൽകി.
കഴിഞ്ഞ ഞായറാഴ്ച റായ്പൂരിനടുത്തുള്ള ഗ്രാമത്തിലെ ചില കർഷകരെ നെല്ല് വിളവെടുപ്പിൽ അദ്ദേഹം സഹായിച്ചിരുന്നു. കർഷകർ സന്തുഷ്ടരാണെങ്കിൽ ഇന്ത്യ സന്തുഷ്ടമാണെന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രാഹുൽഗാന്ധി പറഞ്ഞു. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിന്റെ കർഷക അനുകൂല മാതൃക ഇന്ത്യയിലുടനീളം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.