ന്യൂഡല്‍ഹി: രാജ്യത്ത് മേയ് 16 ന് ശേഷം കോവിഡ് 19 കേസുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാരിൻെറ വിദഗ്‌ധോപദേശക സമിതിയായ നീതി ആയോഗ് പ്രചനത്തെ പരിഹസിച്ച് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. നീതി ആയോഗിലെ പ്രതിഭകൾ വീണ്ടും വിശ്വാസ്യത തെളിയിച്ചുവെന്നും മേയ്16 ഓടെ കോവിഡ് കേസുകൾ പൂജ്യമാകുമെന്ന പ്രവചനത്തെ വീണ്ടും ഓർമ്മിപ്പിക്കുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിലൂടെ വൈറസ് വ്യാപനം തടയാന്‍ കഴിയുമെന്നും മേയ് 16 നു ശേഷം രാജ്യത്ത് പുതിയ കേസുകള്‍ ഉണ്ടാകില്ലെന്നും ആയിരുന്നു നീതി ആയോഗിെൻറ പ്രവചനം.
‘‘നീതി ആയോഗിലെ പ്രതിഭകൾ വീണ്ടും വിശ്വാസ്യത തെളിയിച്ചു. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നതുമൂലം നാളെ മേയ് 16 മുതല്‍ രാജ്യത്ത് പുതിയ കോവിഡ് 19 കേസുകള്‍ ഒന്നുമുണ്ടാകില്ലെന്ന് പ്രവചിക്കുന്ന നീതി ആയോഗിൻെറ ഗ്രാഫ് നിങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്’’ - രാഹുൽ ട്വീറ്റ് ചെയ്തു.
രാജ്യത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം ഏപ്രില്‍ അവസാന വാരത്തോടെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തുകയും അതിനുശേഷം കുറഞ്ഞ് മേയ് 16 ഓടെ പൂജ്യത്തില്‍ എത്തുകയും ചെയ്യുമെന്ന് അവകാശപ്പെടുന്ന ഗ്രാഫും രാഹുല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപനത്തിെൻറ സഹാചര്യത്തിൽ രാജ്യം നാലാംഘട്ട ലോക്ഡൗൺ തുടങ്ങാനിരിക്കെയാണ് നീതി ആയോഗിനെതിരെ വിമര്‍ശവുമായി രാഹുല്‍ രംഗത്തെത്തിയിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി ഉയർന്നിട്ടുണ്ട്. മരണസംഖ്യ 2649 ആകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.