rahul gandhi 89776

രാഹുൽ ഗാന്ധി ഇന്ന് ബ്രിട്ടീഷ് പാർലമെൻറിൽ സംസാരിക്കും

ലണ്ടൻ: യു.കെയിൽ 10 ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി ഇന്ന് ബ്രിട്ടീഷ് പാർലമെൻറിൽ സംസാരിക്കും. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന സാമൂഹിക സാംസ്‌കാരിക വ്യവസായ ബന്ധങ്ങളെക്കുറിച്ചാകും വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലെ ഗ്രാൻഡ് കമ്മിറ്റി റൂമിൽ അദ്ദേഹം സംസാരിക്കുക. ബ്രിട്ടനിലെ ഇന്ത്യക്കാരെയും രാഹുൽ ഗാന്ധി കാണുമെന്നാണ് റിപ്പോർട്ട്.

കേംബ്രിഡ്ജ് സർവകലാശാലയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. രാഹുൽ വിദേശരാജ്യത്ത് പോയി ഇന്ത്യയെ അപകീർത്തിപ്പെടുത്തുകയാണെന്നാണ് ബി.ജെ.പി വിമർശിച്ചത്. എന്നാൽ സ്വാതന്ത്ര്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങളെ അപകീർത്തിപ്പെടുത്തിയത് നരേന്ദ്ര മോദിയാണെന്ന് രാഹുൽ പ്രതികരിച്ചു.

ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. താനടക്കം നിരവധി രാഷ്ട്രീയക്കാർ നിരീക്ഷണത്തിലാണ്. പെഗാസസ് വഴി താനും നിരീക്ഷണത്തിലാണെന്നും കേംബ്രിഡ്ജിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - Rahul Gandhi will address the British Parliament today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.