ഭാരത് ജോഡോ ന്യായ് ​യാത്രയുടെ ഉദ്ഘാടനം വൈകും; മൂടൽമഞ്ഞ് കാരണം രാഹുലിന്റെ വിമാനം വൈകി

ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങുകൾ വൈകും. ഡൽഹിയിൽ നിന്നും മണിപ്പൂരി​ലെ ഇംഫാലിലേക്കുള്ള രാഹുൽ ഗാന്ധിയുടെ വിമാനം വൈകിയതാണ് ഉദ്ഘാടന ചടങ്ങുകൾ വൈകാനുള്ള കാരണം. ഡൽഹിയിൽ നിന്നും ഇംഫാലിലേക്കുള്ള രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ യാത്ര ചെയ്യുന്ന പ്രത്യേക വിമാനം പുറപ്പെടാൻ വൈകിയിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് വിമാനം വൈകിയത്.

കനത്ത മൂടൽമഞ്ഞ് മൂലം വിമാനസർവീസുകൾ വൈകിയെന്ന് ഇൻഡിഗോ എക്സിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമാനവും വൈകിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഉച്ചയോടെ ഉദ്ഘാടനം നടത്തി മണിപ്പൂരിലെ പര്യടനം ഇന്ന് തന്നെ പൂർത്തിയാക്കാനായിരുന്നു കോൺഗ്രസ് ലക്ഷ്യമിട്ടത്. നാളെ നാഗാലാൻഡിലാണ് യാത്രയുടെ പര്യടനം നിശ്ചയിച്ചിരുന്നത്.

15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 110 ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍മാ​ത്രം പ​തി​നൊ​ന്നു ദി​വ​സം രാ​ഹു​ല്‍ യാ​ത്ര ന​ട​ത്തും. 66 ദി​വ​സം കൊ​ണ്ട് 6713 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന​താ​ണ് യാ​ത്ര. മാ​ർ​ച്ച് 20 ന് ​മും​ബൈ​യി​ലാ​ണ് സ​മാ​പ​നം.

ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ഭാ​ര​ത് ജോ​ഡോ യാ​ത്ര ന​ട​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി കി​ഴ​ക്കു നി​ന്ന് പ​ടി​ഞ്ഞാ​റേ​ക്ക് ന​ട​ത്തു​ന്ന യാ​ത്ര​യാ​ണി​ത്. ആ​ദ്യ യാ​ത്ര കാ​ല്‍ന​ട​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ യാ​ത്ര ബ​സി​ലാ​യി​രി​ക്കും. ബ​സി​ല്‍ ഇ​രു​ന്ന് മാ​ത്ര​മാ​യി​രി​ക്കി​ല്ല പ​ല​യി​ട​ങ്ങ​ളി​ൽ ന​ട​ന്നും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​മെ​ല്ലാം രാ​ഹു​ല്‍ സ‌​ഞ്ച​രി​ക്കും.

യാ​ത്ര​യി​ലു​ട​നീ​ളം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ളു​ക​ളു​മാ​യി രാ​ഹു​ല്‍ സം​വ​ദി​ക്കും. പ്രാ​ദേ​ശി​ക​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​യ​ർ​ത്തും. പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളും ഉ​ണ്ടാ​കും

Tags:    
News Summary - Rahul Gandhi's flight to Imphal to launch Bharat Nyay Yatra delayed due to fog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.