തമിഴ്നാടിനെ കുറിച്ച് പാർലമെന്‍റിൽ പരാമർശത്തിൽ രാഹുലിന് നന്ദി അറിയിച്ച് എം.കെ സ്റ്റാലിൻ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ടി​നെ കു​റി​ച്ച് പാ​ര്‍​ല​മെ​ന്‍റി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ന​ന്ദി അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍. നി​ങ്ങ​ളു​ടെ ഉ​ജ്വ​ല​മാ​യ പ്ര​സം​ഗ​ത്തി​ന് എ​ല്ലാ ത​മി​ഴ​രു​ടെ​യും പേ​രി​ല്‍ ന​ന്ദി പ​റ​യു​ന്നു​വെ​ന്ന് സ്റ്റാ​ലി​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ആ​ത്മാ​ഭി​മാ​ന​മു​ള്ള തമിഴരെക്കുറിച്ച് താങ്കൾ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ന്ന​യി​ച്ചു​. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി താങ്കളോട്ഞാൻ നന്ദി പറയുന്നു- സ്റ്റാലിൻ കുറിച്ചു.

ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഇ​ന്ത്യ​യെ​ന്ന ആ​ശ​യം ഉ​ണ്ട്. അ​വ​രെ അ​ടി​ച്ച​മ​ര്‍​ത്താ​മെ​ന്നാ​ണ് നി​ങ്ങ​ള്‍ ക​രു​തു​ന്ന​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക്‌ സം​സ്‌​കാ​ര​മു​ണ്ട്. അ​വ​ര്‍​ക്ക് മാ​ന്യ​ത​യു​ണ്ട്. രാ​ജ​സ്ഥാ​നി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ഒ​രു പാ​ര​മ്പ​ര്യ​മു​ണ്ട്. അ​വ​ര്‍​ക്ക് ഒ​രു ജീ​വി​ത​രീ​തി​യു​ണ്ട്. എ​ല്ലാ ദി​വ​സ​വും അ​വ​രി​ല്‍ നി​ന്നെ​ല്ലാം താൻ പഠിക്കുകയാണെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. 45 മിനിറ്റ് നീണ്ട് പ്രസംഗത്തിൽ ഫെഡറിലിസത്തിനായിരുന്നു രാഹുൽ ഊന്നൽ നൽകിയത്. 

Tags:    
News Summary - Rahul Gandhi's Tamil Nadu Remarks In Parliament Draw Thanks From MK Stalin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.