രാജ്യത്തുള്ളത്​ ഏകാധിപത്യം; ​പ്രതികരിക്കുക എന്നത്​​ പ്രതിപക്ഷ ധർമമെന്ന്​ രാഹുൽ

ന്യൂഡൽഹി : രാജ്യത്ത്​ ഇപ്പോഴൂള്ളത്​ എകാധിപത്യമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കേന്ദ്രമന്ത്രിയുടെ മകന്‍റെ നേതൃത്വത്തിൽ കാറിടിച്ച്​ കൊലപ്പെടുത്തിയവരുടെ കുടുംബത്തെ സന്ദർശിക്കാൻ പുറപ്പെടുന്നതിന്​ മുമ്പ്​ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകർക്ക്​ നേരെയുണ്ടാകുന്നത്​ സർക്കാറിന്‍റെ ആക്രമണമാണെന്ന്​ അദ്ദേഹം പറഞ്ഞു. കർഷകരെ കാറിടിച്ച്​ കൊല്ലുന്നു. കൊല്ലപ്പെട്ടവരുടെ പോസ്​റ്റുമോർട്ടം പോലും ശരിയായി നടത്തുന്നില്ല. കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാൻ ആരെയും അനുവദിക്കുന്നില്ല. ഉത്തർപ്രദേശിലെത്തുന്നവരെ മുഴുവൻ തടയുന്നു. രാജ്യത്ത്​ നടക്കുന്നത്​ എകാധിപത്യമാണെന്നും രാഹുൽ മാധ്യമങ്ങളോട്​ പറഞ്ഞു.

ജനാധിപത്യ നടപടികൾ രാജ്യത്തിന്‍റെ സുരക്ഷ 'വാൾവ്​' ആണ്​. അതു തന്നെ അടച്ചുകളയുകയാണ്​. സർക്കാറിനെ വിമർശിക്കുകയും തിരുത്തുകയും ചെയ്യേണ്ട മാധ്യമങ്ങളെ നിശബ്​ദമാക്കിയിരിക്കുന്നു. ആ ജോലി കൂടി പ്രതിപക്ഷം നിർവഹിക്കേണ്ട അവസ്​ഥയാണ്​.

കർഷകരെ ആക്രമക്കുന്ന സർക്കാറിന്‍റെ നടപടി വളരെ അപകടരമായ ഒരു ആശയമാണ്​. കർഷകരെ അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സർക്കാർ കർഷകരുടെ ശക്​തി തിരിച്ചറിഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പ്രതികരിക്കുക എന്നത്​ പ്രതിപക്ഷത്തിന്‍റെ ധർമമാണെന്നും ലഖിംപൂരിലെത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലഖിംപൂരിലേക്ക്​ പോകാൻ രാഹുലിനെ അനുവദിക്കില്ലെന്നാണ്​ യു.പി സർക്കാറിന്‍റെ നടപടി.

എ.ഐ.സി.സി ആസ്​ഥാനത്ത്​ വാർത്താ സമ്മേളനം നടത്തിയ ശേഷമാണ്​ രാഹുൽ ഉത്തർപ്രദേശിലെ ലഖിംപുരിലേക്ക്​ പുറപ്പെട്ടത്​.

Tags:    
News Summary - Rahul left for Lakhimpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.