പെൺകുട്ടികളെ മൂല്യങ്ങളും സംസ്കാരവും പഠിപ്പിച്ചാൽ ബലാത്സംഗം ഉണ്ടാകില്ലെന്ന ബി.ജെ.പി എം.എൽ.എയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ആർ.എസ്.എസിെൻറ വൃത്തികെട്ട പുരുഷാധിപത്യ മനോനില ഇങ്ങനെയാണ് പ്രവർത്തിക്കുക, പുരുഷൻ ബലാത്സംഗങ്ങൾ ചെയ്യും. എന്നാൽ, സ്ത്രീകെളയാണ് മൂല്യങ്ങൾ പഠിപ്പിക്കേണ്ടത്' -ബി.ജെ.പി എം.എൽ.എയുടെ പ്രസ്താവനയുടെ വാർത്തക്കൊപ്പം രാഹുൽ ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്ങാണ് ബലാത്സംഗങ്ങളിൽ പെൺകുട്ടികളെ കുറ്റപ്പെടുത്തി സംസാരിച്ചത്. നല്ല മൂല്യങ്ങളും സംസ്കാരവും മതാപിതാക്കൾ പെൺകുട്ടികളെ പഠിപ്പിക്കണമെന്നും എന്നാൽ, ഇത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സവർണരുടെ പീഡനത്തിനിരയായി ഹാഥറസിലെ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു എം.എൽ.എയുടെ പ്രസ്താവന. ബലാത്സംഗങ്ങളിൽ സർക്കാറിന് ഒന്നും ചെയ്യാനില്ലെന്നും മാതാപിതാക്കൾ പെൺകുട്ടികളെ നല്ലത് പഠിപ്പിച്ചാൽ മതിയെന്നുമായിരുന്നു എം.എൽ.എ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.