തിരുവനന്തപുരം: ജനറൽ കമ്പാർട്ട്മെൻറുകളിലെ ടിക്കറ്റ് ഒാൺലൈനിൽ ലഭ്യമാക്കാൻ സ്വകാര്യ വെബ്സൈറ്റുകെള ചുമതലപ്പെടുത്താൻ റെയിൽവേ നീക്കം. െഎ.ആർ.സി.ടി.സി വെബ്സൈറ്റ് ഉണ്ടായിരിക്കെയാണ് സ്വകാര്യ പേമെൻറ്-റീചാര്‍ജിങ് സൈറ്റുകള്‍ക്ക് അധികാരം നല്കാൻ റെയില്‍വേ നടപടി തുടങ്ങിയത്. ജനറൽ ടിക്കറ്റുകൾ നിലവിൽ കൗണ്ടറുകളിൽനിന്നാണ് ലഭിക്കുന്നത്. ഇതിനു പകരം വരിനിൽക്കാതെ ടിക്കെറ്റടുക്കാമെന്ന വാഗ്ദാനത്തോടെയാണ് ടിക്കറ്റിങ് സംവിധാനം കൂടി സ്വകാര്യവത്കരിക്കാനുള്ള നടപടി. ജനറൽ ടിക്കറ്റുകൾ ഒാൺലൈൻ വഴി ലഭ്യമാക്കുന്നത് പ്രയോജനകരമാണെങ്കിലും ഇതിന് ഐ.ആർ.സി.ടി.സിയില്‍ അനുബന്ധ സൗകര്യമേര്പ്പെടുത്താമെന്നിരിക്കെ, സ്വകാര്യ പേമെൻറ് സൈറ്റുകളെ ആശ്രയിക്കുന്ന നടപടിയാണ് സംശയമുയര്‍ത്തുന്നത്.
െഎ.ആർ.സി.ടി.സി വെബ്സൈറ്റ് ഇതിന് സജ്ജമാണെന്ന് റെയിൽവേ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. മിനിറ്റില്‍ 7000 ടിക്കറ്റ് വരെ എടുക്കാനുള്ള സംവിധാനം നിലവിൽ ഐ.ആര്.സി.ടി.സിയിലുള്ള സാഹചര്യത്തിൽ വിശേഷിച്ചും. സ്വന്തമായി സർവർ അടക്കം ഏർപ്പെടുത്തി സമീപകാലത്താണ് െഎ.ആർ.സി.ടി.സിയുടെ ശേഷി വർധിപ്പിച്ചത്. കേരളത്തിൽ തിരുവനന്തപുരം ഡിവിഷനിലാണ് ആദ്യഘട്ടത്തിൽ പുതിയ സംവിധാനമേർപ്പെടുത്തുക. സാങ്കേതിക സംവിധാനങ്ങളും മാനദണ്ഡങ്ങളും ഒരുങ്ങിയാൽ വേഗത്തിൽ നടപ്പാക്കുമെന്നാണ് റെയിൽവേ ഡിവിഷനിൽ നിന്നുള്ള വിവരം. ഒാൺൈലൻ വഴി എടുത്ത ജനറൽ ടിക്കറ്റുകൾക്ക് വാങ്ങുന്ന സമയം മുതൽ മൂന്ന് മണിക്കൂർ വരെയാകും കാലാവധി. പ്രമുഖ ഓണ്‍ലൈന്‍ പേമെൻറ് സൈറ്റുകളുടെ സാധ്യതകളെക്കുറിച്ച് ഇതിനകം പഠനം നടത്തിക്കഴിഞ്ഞു.
റിസര്‍വേഷന്‍ (പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം), റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ (അണ്റിസര്വ്ഡ് ടിക്കറ്റിങ് സിസ്റ്റം) എന്നിവയില്‍ പണരഹിത പേമെൻറ് സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ റെയില്‍വേ മന്ത്രാലയം കഴിഞ്ഞ വർഷം പ്രത്യേകം സമിതിയെ നിയോഗിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് റിസര്‍വേഷന്‍ ശൃംഖല സ്വകാര്യവത്കരിക്കാനുള്ള നീക്കം.
റിസർവ് ചെയ്ത യാത്രാടിക്കറ്റുകളും സ്വകാര്യ സൈറ്റുകളിൽനിന്ന് ലഭിക്കും. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയും റിസര്‍വ് ബാങ്ക് അംഗീകരിച്ച പ്രീ-പെയ്ഡ് കാര്‍ഡുകള്‍ വഴിയും ഐ.ആര്.സി.ടി.സി മാതൃകയില്‍ ഇത്തരം വെബ്സൈറ്റുകളിലൂടെ ടിക്കറ്റ് ലഭ്യമാകും. നിലവില്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരില്‍ പകുതിയോളം പേര് ഐ.ആര്.സി.ടി.സി വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നേരിെട്ടത്തി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ശേഷിക്കുന്നവരെക്കൂടി ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഇത് ഐ.ആര്.സി.ടി.സിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.