മെയിൽ/എക്​സ്​പ്രസ്​ ചാർജിന്​ രാജധാനിയിലും യാത്ര; വികൽപ്​ പദ്ധതി ഏപ്രിൽ മുതൽ

ന്യൂഡൽഹി: ഇനി മുതൽ സാധാരണ ട്രെയിനുകളിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത്​ വെയ്​റ്റിങ്​​ ലിസ്​റ്റിലായാൽ ചിലപ്പോൾ  യാത്രാഭാഗ്യവും കൈവന്നേക്കാം. അതും രാജ്യത്തെ മുൻനിര ആഡംബര ട്രെയിനുകളിൽ. വിമാനയാത്ര നിരക്കിനടുത്ത്​ ഇൗടാക്കുന്ന  രാജധാനി,  തുരന്തോ, സുവിധ കൂടാതെ ജനശതാബ്​ദി ട്രെയിനുകളിലാണ്​  മെയിൽ/എക്​സ്​പ്രസ്​ െട്രയിനുകളിലെ ബുക്കിങ്ങുകാർക്കും അവസരം ലഭിക്കുക. വരുന്ന ഏപ്രിൽ ഒന്നുമുതലാണ്​  ‘വികൽപ്​’ എന്ന പദ്ധതി റെയിൽവേ നടപ്പാക്കുന്നത്​. ​ വെയ്​റ്റിങ്​ ലിസ്​റ്റ്​ യാത്രക്കാരുടെ അനിശ്ചിതത്വത്തിന്​ ഒരു പരിധിവരെ പരിഹാരമാണ്​ പുതിയ പദ്ധതി.

അതിനായി മെയിൽ/എക്​സ്​പ്രസ്​ ​െ​ട്രയിനുകളിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്യു​േമ്പാൾതന്നെ അതേ റൂട്ടിൽ പിന്നാലെ വരുന്ന മറ്റ്​ ​ ​െട്രയിനുകളിലും യാത്രക്ക്​ സന്നദ്ധമാണെന്ന്​ അറിയിക്കണം. അങ്ങനെ ചെയ്യുന്നവർ വെയ്​റ്റിങ് ലിസ്​റ്റിൽ വന്നാൽ, പിന്നാലെ വരുന്നതും അവർക്ക്​ പോകേണ്ടതുമായ സ്​ഥലത്തേക്കുള്ളത്​ രാജധാനി ട്രെയിനാണെങ്കിൽ റെയിൽവേ അതിൽ ബെർത്ത്​ അനുവദിക്കും. അതുപോലെ മറ്റ്​ ട്രെയിനുകളിലും. ഇതിന്​ കൂടുതൽ ചാർജ്​ ഇൗടാക്കില്ല. രാജധാനി, സുവിധ പോലുള്ള പ്രീമിയം ട്രെയിനുകളിൽ നിരവധി ബെർത്തുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനു കൂടിയാണ്​  പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന്​ മുതിർന്ന റെയിൽവേ ഉദ്യോഗസ്​ഥൻ പറഞ്ഞു.

അതോടൊപ്പം ടിക്കറ്റ്​ റദ്ദാക്കു​ന്നതുവഴി ഒരുവർഷം റെയിൽവേക്ക്​  7500 കോടി രൂപയുടെ ഇടപാട്​ നടത്തേണ്ടിവരുന്ന സാഹചര്യവും ഒഴിവായിക്കിട്ടും. വികൽപ്​ വഴി ബുക്ക്​ ചെയ്യുന്ന യാത്രക്കാര​​െൻറ മൊബൈൽ ഫോണിൽ അടുത്ത ഏത്​ ​ട്രെയിനിലാണോ ബെർത്ത്​ അനുവദിച്ചിരിക്കുന്നത്​ എന്നത്​ സംബന്ധിച്ച്​ സന്ദേശം അയക്കും. ആദ്യം ബുക്ക്​ ചെയ്​ത ട്രെയിനിലെ ​െവയ്​റ്റിങ്​​ ലിസ്​റ്റിൽ ഇവരുടെ പേരുണ്ടാകില്ല. അതേസമയം, ബെർത്ത്​ അനുവദിച്ച ട്രെയിനിൽ മറ്റൊരു പട്ടികയിൽ ഇത്​ എഴുതി  പ്രദർശിപ്പിക്കുമെന്നും ഉദ്യോഗസ്​ഥൻ അറിയിച്ചു. നിലവിൽ ഡൽഹി–ലഖ്​നോ, ഡൽഹി–ജമ്മു, ഡൽഹി–മുംബൈ തുടങ്ങി ആറ്​  റൂട്ടുകളിൽ റെയിൽവേ പരീക്ഷണാർഥം ഇൗ സർവിസ്​ നടപ്പാക്കിയിട്ടുണ്ട്​.

 

 

Tags:    
News Summary - railway vikalp scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.