മെയിൽ/എക്സ്പ്രസ് ചാർജിന് രാജധാനിയിലും യാത്ര; വികൽപ് പദ്ധതി ഏപ്രിൽ മുതൽ
text_fieldsന്യൂഡൽഹി: ഇനി മുതൽ സാധാരണ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിലായാൽ ചിലപ്പോൾ യാത്രാഭാഗ്യവും കൈവന്നേക്കാം. അതും രാജ്യത്തെ മുൻനിര ആഡംബര ട്രെയിനുകളിൽ. വിമാനയാത്ര നിരക്കിനടുത്ത് ഇൗടാക്കുന്ന രാജധാനി, തുരന്തോ, സുവിധ കൂടാതെ ജനശതാബ്ദി ട്രെയിനുകളിലാണ് മെയിൽ/എക്സ്പ്രസ് െട്രയിനുകളിലെ ബുക്കിങ്ങുകാർക്കും അവസരം ലഭിക്കുക. വരുന്ന ഏപ്രിൽ ഒന്നുമുതലാണ് ‘വികൽപ്’ എന്ന പദ്ധതി റെയിൽവേ നടപ്പാക്കുന്നത്. വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാരുടെ അനിശ്ചിതത്വത്തിന് ഒരു പരിധിവരെ പരിഹാരമാണ് പുതിയ പദ്ധതി.
അതിനായി മെയിൽ/എക്സ്പ്രസ് െട്രയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾതന്നെ അതേ റൂട്ടിൽ പിന്നാലെ വരുന്ന മറ്റ് െട്രയിനുകളിലും യാത്രക്ക് സന്നദ്ധമാണെന്ന് അറിയിക്കണം. അങ്ങനെ ചെയ്യുന്നവർ വെയ്റ്റിങ് ലിസ്റ്റിൽ വന്നാൽ, പിന്നാലെ വരുന്നതും അവർക്ക് പോകേണ്ടതുമായ സ്ഥലത്തേക്കുള്ളത് രാജധാനി ട്രെയിനാണെങ്കിൽ റെയിൽവേ അതിൽ ബെർത്ത് അനുവദിക്കും. അതുപോലെ മറ്റ് ട്രെയിനുകളിലും. ഇതിന് കൂടുതൽ ചാർജ് ഇൗടാക്കില്ല. രാജധാനി, സുവിധ പോലുള്ള പ്രീമിയം ട്രെയിനുകളിൽ നിരവധി ബെർത്തുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനു കൂടിയാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതോടൊപ്പം ടിക്കറ്റ് റദ്ദാക്കുന്നതുവഴി ഒരുവർഷം റെയിൽവേക്ക് 7500 കോടി രൂപയുടെ ഇടപാട് നടത്തേണ്ടിവരുന്ന സാഹചര്യവും ഒഴിവായിക്കിട്ടും. വികൽപ് വഴി ബുക്ക് ചെയ്യുന്ന യാത്രക്കാരെൻറ മൊബൈൽ ഫോണിൽ അടുത്ത ഏത് ട്രെയിനിലാണോ ബെർത്ത് അനുവദിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് സന്ദേശം അയക്കും. ആദ്യം ബുക്ക് ചെയ്ത ട്രെയിനിലെ െവയ്റ്റിങ് ലിസ്റ്റിൽ ഇവരുടെ പേരുണ്ടാകില്ല. അതേസമയം, ബെർത്ത് അനുവദിച്ച ട്രെയിനിൽ മറ്റൊരു പട്ടികയിൽ ഇത് എഴുതി പ്രദർശിപ്പിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ ഡൽഹി–ലഖ്നോ, ഡൽഹി–ജമ്മു, ഡൽഹി–മുംബൈ തുടങ്ങി ആറ് റൂട്ടുകളിൽ റെയിൽവേ പരീക്ഷണാർഥം ഇൗ സർവിസ് നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.