മുംബൈ: തുടർച്ചയായ മഴയെത്തുടർന്ന് മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ നിരവധി ജില്ലകളിൽ വെള്ളപ്പൊക്കം. രത്‌നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകിയിരിക്കുകയാണ്. കൊങ്കൺ റെയിൽവേ റൂട്ടിലോടുന്ന നിരവധി ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി. ഇതോടെ കൊങ്കൺ റെയിൽവേ റൂട്ടിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകളിൽ ആറായിരത്തോളം യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. വെള്ളത്തിൽ മുങ്ങിയ തെരുവുകളുടെയും വാഹനങ്ങളുടെയും ചിത്രങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടു.
മുംബൈയിൽ നിന്ന് 240 കിലോമീറ്റർ അകലെ വെള്ളപ്പൊക്കമുണ്ടായ ചിപ്ലൂണിൽ രക്ഷാപ്രവർത്തനം നടക്കുന്നു. ശക്തമായ വെള്ളപ്പൊക്കത്തെ തുടർന്ന് മുംബൈ -ഗോവ ഹൈവേ അടച്ചിട്ടുണ്ട്. ചിപ്ലൂണിൽ പ്രാദേശിക മാർക്കറ്റ്, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെല്ലാം കോസ്റ്റ്ഗാർഡ് ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.