ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ. ഇതോടെ ഇവിടുത്തെ അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.
ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നും രാജ്യതലസ്ഥാനത്ത് ഈ മാസം 25 വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഐ.ജി.ഐ വിമാനത്താവളം, ദാദ്രി, ഗാസിയാബാദ്, ഇറ്റ, നോയിഡ, ഗ്രേറ്റർ നോയിഡ, ബല്ലാബ്ഗഡ്, ഫരീദാബാദ്, ഗുരുഗ്രാം, മനേസർ, സോഹ്ന, മോഡിനഗർ, മീററ്റ്, സിയാന, ഗൊഹാന, ഖർഖോഡ, പൽവാൽ, ഹോഡൽ, നുഹ്, ഝജ്ജർ, ബുലന്ദ്ഷഹർ, ഹാപുർ, ഗന്നൗർ, ഫാറൂഖ് നഗറ, ഖർഖോഡ, ബഹാദുർഗഡ്, ബാഗ്പത് എന്നീ സ്ഥലങ്ങളിലും ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.