താക്കറെയുടെ പിറന്നാളിന്​ പെട്രോളിന് മഹാരാഷ്​ട്രയിൽ​ ഒമ്പത്​ രൂപ വരെ കുറവ്​

മുംബൈ: മഹാരാഷ്​ട്ര നവനിർമാൺ സേന നേതാവ്​ രാജ്​ താക്കറെയുടെ പിറന്നാളുമായി ബന്ധപ്പെട്ട്​ മഹാരാഷ്​ട്രയിൽ പെട്രോൾ വിലയിൽ കുറവ്​. സംസ്ഥാനത്തെ തെരഞ്ഞെടുത്ത പമ്പുകളിലുടെയായിരുന്നു കുറഞ്ഞ വിലക്ക്​ പെട്രോൾ നൽകിയത്​. വിവിധ പമ്പുകളിൽ നാല്​ രൂപ മുതൽ ​ഒമ്പത്​ രൂപ വരെയായിരുന്നു കുറവ്​.

വ്യാഴാഴ്​ച​ മഹാരാഷ്​ട്ര നവനിർമാണ സേനയുടെ പ്രസിഡൻറ്​ രാജ്​ താക്കറെയുടെ 50ാം പിറന്നാളായിരുന്നു. പിറന്നാൾ പ്രമാണിച്ച്​ കുറഞ വിലയിൽ പെട്രോൾ നൽകുമെന്ന്​ എം.എൻ.സി ട്വീറ്റ്​ ചെയ്​തതോടെ അതിരാവിലെ തന്നെ പമ്പുകളിൽ നീണ്ട ക്യൂവായിരുന്നു. പമ്പുകളിൽ നിന്ന്​ കുറഞ്ഞ വിലയിൽ പെട്രോൾ ലഭിച്ചതോടെ പലരും ഫുൾ ടാങ്ക്​ ഇന്ധനമടിച്ചാണ്​ മടങ്ങിയത്​.

രാജ്യ​ത്ത്​ വർധിച്ചുവരുന്ന പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച്​ കൂടിയാണ്​ താക്കറെയുടെ പിറന്നാൾ ദിനത്തിൽ പെട്രോൾ വില കുറച്ചതെന്നും എം.എൻ.സി വ്യക്​തമാക്കി. ​പെട്രോൾ വില വർധനവിൽ മോദി​യേയും അമിത്​ ഷാ​യേയും പരിഹസിക്കുന്ന കാർട്ടൂണും രാജ്​ താക്കറെ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

Tags:    
News Summary - On Raj Thackeray's Birthday, Petrol Gets Cheaper by Upto Rs 9 in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.